Image

ഏഷ്യ സഹകരണ സംവാദത്തിന് തിരശ്ശില വീണു

Published on 12 October, 2011
ഏഷ്യ സഹകരണ സംവാദത്തിന്  തിരശ്ശില വീണു
കുവൈത്ത് സിറ്റി: അടുത്ത വര്‍ഷം ഏഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുമെന്ന കുവൈത്തിന്‍െറ പ്രഖ്യാപനത്തോടെ പത്താമത് ഏഷ്യ സഹകരണ സംവാദത്തിന് (എഷ്യ കോഓപറേഷന്‍ ഡയലോഗ്-എ.സി.ഡി) തിരശ്ശില വീണു. ഇന്നലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ശൈഖ് ഡോ. മുഹമ്മദ് സ്വബാഹ് അല്‍ സാലിം അസ്വബാഹും അടുത്ത തവണത്തെ ആതിഥേയരായ താജികിസ്താന്‍െറ വിദേശകാര്യ മന്ത്രി ഖാംറോഖാന്‍ ശരീഫിയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് രണ്ടു ദിവസം നീണ്ട സംവാദത്തിന് പരിസമാപ്തിയായത്.

എ.സി.ഡിയെ ജി.സി.സിയെയും ആസിയാനെയും സാര്‍ക്കിനെയും പോലെ മികച്ച ഘടനയുള്ള സംഘടനയാക്കി മാറ്റിയെടുക്കണമെന്ന് കുവൈത്ത് നിര്‍ദേശിച്ചു. മികച്ച മനുഷ്യശേഷിയും വിശാലമായ ഭൂമിയുമുള്ള ഏഷ്യ അത് തുറന്നുനല്‍കുന്ന സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തത്തക്ക രീതിയില്‍ വികസനം നടപ്പാക്കണമെന്നും മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സാമ്പത്തിക വികസനം അനിവാര്യമാണെന്നും അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കുവൈത്ത് ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസം ബയാന്‍ പാലസില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് ആണ് സംവാദം ഉദ്ഘാടനം ചെയ്തത്. പിന്നീട് വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ആണ് പങ്കെടുത്തത്.
ഏഷ്യ സഹകരണ സംവാദത്തിന്  തിരശ്ശില വീണു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക