-->

Gulf

ബാലകൃഷ്‌ണപിള്ള രോഗമില്ലാതെ ആശുപത്രിയില്‍ കിടന്നു: വെള്ളാപ്പള്ളി

Published

on

ദുബായ്‌: ഒരു രോഗവുമില്ലാതെയാണ്‌ ബാലകൃഷ്‌ണപ്പിള്ള ആശുപത്രിയില്‍ കിടന്നതെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അദ്ദേഹത്തിന്‌ ചികിത്സ വിധിക്കുന്നതും ചികിത്സിക്കുന്നതും അദ്ദേഹം തന്നെയാണ്‌.

കാര്യമായ വകുപ്പുകളൊന്നുമില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പപ്പും പൂടയും പോയ പൂവന്‍കോഴിയുടെ അവസ്‌ഥയിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഘടകക്ഷികളെല്ലാം അദ്ദേഹത്തെ പിഴിഞ്ഞ്‌ വകുപ്പുകളൊക്കെ തട്ടിയെടുത്തു. ഇപ്പോള്‍ ആളെ തല്ലാനുള്ള പൊലീസ്‌ മാത്രമെ അദ്ദേഹത്തിനുള്ളൂ. എന്നാല്‍, ഇത്രയും സഹനശക്‌തിയുള്ള ഒരു മുഖ്യമന്ത്രിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ദുബായില്‍വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഹരണപ്പെട്ട ആര്‍.ബാലകൃഷ്‌ണ പിള്ള കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കാത്തതാണ്‌ അദ്ദേഹത്തിന്റെ പേരില്‍ പുതിയ കേസുകള്‍ ഉയര്‍ന്നുവരുന്നതിന്‌ കാരണം. എതിരാളികളെ ഒതുക്കാന്‍ എന്ത്‌ ഹീനകൃത്യവും ചെയ്യുന്നയാളാണ്‌ അദ്ദേഹം. ഇതൊക്കെ കൊണ്ട്‌ തന്നെ, സ്വന്തം സ്‌കൂളിലെ അധ്യാപകനെതിരെ നടന്ന വധശ്രമത്തിന്‌ പിന്നില്‍ അദ്ദേഹത്തിന്റെ നേരെയും സംശയവുമുയരുന്നു. എന്നാല്‍, ഈ അനിഷ്‌ട സംഭവത്തിന്റെ സത്യാവസ്‌ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥരാണ്‌. ഒരു രോഗവുമില്ലാതെയാണ്‌ ബാലകൃഷ്‌ണപ്പിള്ള ആശുപത്രിയില്‍ കിടന്നത്‌.

കേരള നിയമസഭയില്‍ നടക്കുന്നത്‌ പൂരപ്പറമ്പിനെ അനുസ്‌മരിക്കുന്ന തറവേലകളാണ്‌. തങ്ങളേക്കാള്‍ മിടുക്കരെന്ന നിഗമനത്തില്‍ വളരെ പ്രതീക്ഷയോടെ ജനം ജയിപ്പിച്ചുവിട്ട എംഎല്‍എമാരുടെ തനിസ്വഭാവം എല്ലാവരും മനസിലാക്കി. സ്‌പീക്കറോടു പോലും അപമര്യാദയായി പെരുമാറിയവര്‍ തങ്ങളുടെ സംസ്‌കാരം വിളിച്ചറിയിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ ജയിച്ചവരുമായി സഹകരിച്ച്‌ നല്ല ഭരണം കാഴ്‌ചവയ്‌ക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സന്താന നിയന്ത്രണത്തെക്കുറിച്ച്‌ വി.ആര്‍.കൃഷ്‌ണയ്യരുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. എന്നാല്‍, രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരെ ശിക്ഷിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ല. ജനസംഖ്യാ നിയന്ത്രണം തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും മറ്റും നല്ലതാണ്‌. ബിരുദാനന്തര ബിരുദ ധാരികള്‍ പോലും ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്‌ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

തൊഴിലാളികള്‍ക്കായി ജീവിച്ച ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു സി എ കുര്യന്‍ : നവയുഗം

രക്തസമ്മർദ്ദത്തെത്തുടർന്ന് കൊല്ലം സ്വദേശി അൽഹസ്സയിൽ മരണമടഞ്ഞു

രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് നവയുഗത്തിന്റെ ചികിത്സാസഹായം  

കെ.പി.എ വനിതാ വേദി - വിവിധ സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു

കെ.പി.എ യുടെ സഹായത്തോടെ  പ്രവാസി നാട്ടിലേക്കു യാത്രയായി 

നവയുഗത്തിന്റെ ഇടപെടൽ; മത്സ്യബന്ധനത്തിനിടയിൽ മരണമടഞ്ഞ തമിഴ് തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സ്‌പോൺസറുടെ മർദ്ദനമേറ്റ തൊഴിലാളി നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ കേസ് ജയിച്ചു നാട്ടിലേക്ക് മടങ്ങി

കോവിഡ് വാക്‌സിനേഷന്‍ കര്‍ഫ്യൂ സമയങ്ങളിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം

ജോസ് ജോര്‍ജിന് കെജെപിഎസ് യാത്രയയപ്പ് നല്‍കി

ഒഎന്‍സിപി കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കേളി ഇടപെടല്‍ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

ഇടതുസർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാകില്ല: മന്ത്രി സുനിൽ കുമാർ

ആശ്രിത സാന്ത്വനം; സഹായം നൽകി തുടങ്ങി

കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

View More