Image

ഗള്‍ഫിലേക്ക്‌ മാംസ കയറ്റുമതി: ഹലാല്‍ മുദ്ര നിര്‍ബന്ധമാക്കും

Published on 22 October, 2011
ഗള്‍ഫിലേക്ക്‌ മാംസ കയറ്റുമതി: ഹലാല്‍ മുദ്ര നിര്‍ബന്ധമാക്കും
ദുബായ്‌: ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന മാംസത്തില്‍ ഹലാല്‍ മുദ്ര നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. ഇസ്‌ലാമിക നിയമങ്ങള്‍ പ്രകാരമാണു മാംസം തയാറാക്കുന്നതെന്ന്‌ ഉറപ്പു വരുത്താനാണിത്‌. ശരീ അത്ത്‌ പ്രകാരമാണു മാംസം അറുത്ത്‌ തയാറാക്കിയതെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കയറ്റുമതി കമ്പനികള്‍ ഹാജരാക്കേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.

കയറ്റുമതി ചെയ്യുന്നത്‌ എവിടേക്കാണോ രാജ്യത്തെ എംബസിയുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്‌. ജിസിസി രാജ്യങ്ങളിലേക്കു ടിന്നിലടച്ച്‌ കയറ്റുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്‌തുക്കളെപ്പറ്റിയും ഇവയില്‍ ഏതെങ്കിലും രാസവസ്‌തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും വ്യക്‌തമാക്കണമെന്നും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക