-->

Gulf

അനുമതിയില്ലാതെ വില വര്‍ധിപ്പിച്ചാല്‍ പിഴ: അബുദാബി സാമ്പത്തിക മന്ത്രാലയം

Published

on

അബുദാബി: അനുമതിയില്ലാതെ അവശ്യസാധന വിലവര്‍ധിപ്പിക്കുന്നവര്‍ക്കു പിഴ ചുമത്തുമെന്നു സാമ്പത്തിക മന്ത്രാലയം. വില നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ തുടരുമ്പോഴും സാധനങ്ങളുടെ വിലവ്യത്യാസവും ചാഞ്ചാട്ടവും തുടരുകയാണെന്ന്‌ ഉപഭോക്‌താക്കള്‍ പറഞ്ഞു. വ്യാപാരരംഗത്തെ തിരിമറികള്‍ക്കും വിലവര്‍ധനയ്‌ക്കും ആയിരം ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണു പിഴശിക്ഷ. ഇതിനു പുറമേ ഗുരുതരമായ നിയമലംഘനങ്ങളില്‍പെടുന്ന സ്‌ഥാപനങ്ങള്‍ അടപ്പിക്കും. കടുത്ത ശിക്ഷ ലഭിക്കുമെങ്കിലും യുഎഇയിലെ ചെറുകിട കടകളടക്കം അവശ്യസാധന വില അടിക്കടി ഉയര്‍ത്തുന്നുണ്ട്‌. വിതരണ ഏജന്‍സികളെ കുറ്റപ്പെടുത്തിയും കെട്ടിടവാടക കൂടിയെന്നുമുള്ള പതിവു കാരണങ്ങള്‍ നിരത്തിയാണു വിവിധ എമിറേറ്റിലെ കച്ചവടസ്‌ഥാപനങ്ങള്‍ ഉപഭോക്‌താക്കളില്‍നിന്നും അമിത വില ഈടാക്കുന്നത്‌.

വിപണികളില്‍ ഉല്‍പന്നങ്ങള്‍കൊണ്ട്‌ ഉണര്‍വുണ്ടായിട്ടുണ്ടെങ്കിലും വിലവ്യത്യാസം തുടരുകയാണെന്നാണ്‌ ഉപഭോക്‌താക്കളുടെ പ്രധാന പരാതി. 200 ദിര്‍ഹം നല്‍കി ഒരു വസ്‌ത്രം വാങ്ങിയാല്‍ അതേ ഉല്‍പന്നം 120 ദിര്‍ഹമിനു വില്‍ക്കുന്ന സ്‌ഥാപനങ്ങളുണ്ട്‌. ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ആവശ്യക്കാരെ കബളിപ്പിക്കുന്നവരും വിരളമല്ല. അജ്‌മാന്‍, ഉമ്മല്‍ഖുവൈന്‍ എമിറേറ്റുകളില്‍നിന്നാണു വിലവര്‍ധന സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌. ഭക്ഷ്യവസ്‌തുക്കള്‍ക്കും പഴം-പച്ചക്കറികള്‍ക്കും ഇവിടെ വില കൂടിയിട്ടുണ്ട്‌. ചെറുകിട സ്‌ഥാപനങ്ങള്‍ക്കു പുറമേ വന്‍കിട വിപണികളും വിലകൂട്ടുന്നതില്‍ പിന്നിലല്ലെന്നു പരാതിക്കാര്‍ പറയുന്നു.

അജ്‌മാനിലെ സഹകരണ സ്‌ഥാപനങ്ങളിലും വില കൂടുതലാണെന്നു സ്വദേശി പൗരന്‍ മുഹമ്മദ്‌ അഹ്‌മദ്‌ ആരോപിച്ചു. പഴം-പച്ചക്കറികളിലാണ്‌ ഇതു കൂടുതല്‍ പ്രകടം. യമന്‍ ഉറുമാമ്പഴത്തിനു 16 ദിര്‍ഹമിനാണു സഹകരണ സ്‌ഥാപനങ്ങള്‍ വിറ്റഴിക്കുന്നതെങ്കില്‍ പുറത്ത്‌ ഇതേ ഉല്‍പന്നം 12 ദിര്‍ഹമിനു ലഭിക്കുന്നുണ്ട്‌. പാല്‍, എണ്ണ തുടങ്ങിയവയ്‌ക്ക്‌ അജ്‌മാനില്‍ വിലവര്‍ധന പതിവാണ്‌. ഇതു നിയന്ത്രിക്കാന്‍ നിരന്തര നിരീക്ഷണം വേണമെന്നാണ്‌ ഉപഭോക്‌താക്കളുടെ ആവശ്യം. അധികൃതരുടെ തുടര്‍ച്ചയായ പരിശോധനയുടെ അഭാവം കാരണം ഉമ്മല്‍ഖുവൈനിലും ഇതേ സാഹചര്യമാണുള്ളത്‌. സഹകരണ സ്‌ഥാപനങ്ങള്‍ മാറുമ്പോഴും സാധനങ്ങളുടെ വിലയില്‍ വ്യത്യാസമുണ്ടെന്ന്‌ ഉമ്മല്‍ഖുവൈന്‍ നിവാസികളായ ഷൗഖ്‌ സുഹൈലും യാസര്‍ മുഈനും സൂചിപ്പിച്ചു.

റാസല്‍ഖൈമയില്‍ പഞ്ചസാര, പാല്‍, എണ്ണ, ധാന്യപ്പൊടികള്‍ എന്നിവയ്‌ക്കാണു വ്യവസ്‌ഥാപിതമല്ലാതെ വില കൂടുന്നത്‌. ഇവിടെ വന്‍കിട സ്‌ഥാപനങ്ങളേക്കാള്‍ ചെറു സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രോസറികളുമാണു വിലവര്‍ധനയില്‍ മുന്നിലെന്ന്‌ അബ്‌ദുല്ല അല്‍ശഹി ചൂണ്ടിക്കാട്ടി. വിലവര്‍ധന സംബന്ധിച്ചും വില്‍പനയിലെ കൃത്രിമങ്ങളെക്കുറിച്ചും ഇക്കൊല്ലം 385 പരാതികള്‍ ലഭിച്ചതായി റാസല്‍ഖൈമയിലെ സാമ്പത്തിക മന്ത്രാലയ കാര്യാലയം മാര്‍ക്കറ്റ്‌ നിരീക്ഷണവിഭാഗം തലവന്‍ അഹ്‌മദ്‌ അല്‍ബലൂശി അറിയിച്ചു. മന്ത്രാലയത്തിന്റെ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 454 ഷോപ്പുകള്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്‌.

പലതലത്തിലുള്ള വ്യാപാരസ്‌ഥാപനങ്ങളാണു കുറഞ്ഞ കാലത്തിനുള്ളില്‍ അബുദാബിയില്‍ ഉയര്‍ന്നത്‌. ഈ സ്‌ഥാപനങ്ങള്‍ തമ്മില്‍ മാല്‍സര്യമുള്ളതിനാല്‍ വിലക്കുറിവിന്‌ ഒരളവോളം സാധ്യതയുണ്ട്‌. വാരാന്ത്യങ്ങളില്‍ തലസ്‌ഥാനത്തെ വ്യാപാരസ്‌ഥാപനങ്ങള്‍ ജനനിബിഡമാണ്‌. ലുലു ഹൈപ്പര്‍മാര്‍ട്ടിന്റെ 96-ാം ശാഖ മദീന സായിദിലാണു തുറന്നത്‌. ഈ വര്‍ഷാവസാനംവരെ ആയിരത്തോളം ഇനങ്ങള്‍ക്കു വില സ്‌ഥിരപ്പെടുത്താനും പല സ്‌ഥാപനങ്ങളുമായും അധികൃതര്‍ ധാരണയായിട്ടുണ്ട്‌.

വില കുറച്ചും സ്‌ഥിരപ്പെടുത്തിയുമാണു വന്‍കിട വ്യാപാരസ്‌ഥാപനങ്ങള്‍ പലതും വില്‍പന നടത്തുന്നത്‌. സഹകരണ സ്‌ഥാപനങ്ങളില്‍ 580 ഉല്‍പന്നങ്ങള്‍ ഇപ്രകാരം വില്‍ക്കുന്നുണ്ടെന്ന്‌ ഉപമേധാവി ഫൈസല്‍ അല്‍ അര്‍ശി അവകാശപ്പെട്ടു. ഉല്‍പാദന ദിവസവും കാലാവധി തീരുന്ന തീയതിയും രേഖപ്പെടുത്താത്ത വസ്‌തുക്കള്‍ വില്‍പനയ്‌ക്കു വയ്‌ക്കാറില്ല. മൂന്നു ദിവസം കാലാവധിയുള്ള സാധനങ്ങള്‍ 24 മണിക്കൂറു മുന്‍പും ഒരു വര്‍ഷം കാലാവധിയുള്ള ഉല്‍പന്നങ്ങള്‍ കാലാവധി തീരുന്നതിന്റെ രണ്ടു മാസം മുന്‍പും വിപണിയില്‍നിന്നു പിന്‍വലിക്കാറുണ്ടെന്നു ഫൈസല്‍ പറഞ്ഞു. എമിറേറ്റിലെ പച്ചക്കറിച്ചന്തയും സജീവമാണ്‌.

ചൂടിനു ശമനമായതോടെ ഈജിപ്‌ത്‌, സിറിയ, ലബനന്‍, സൗദി അറേബ്യ, ഒമാന്‍ രാജ്യങ്ങളില്‍നിന്നും പച്ചക്കറി മാര്‍ക്കറ്റിലെത്തുന്നുണ്ട്‌. ദുബായിലെ സഹകരണ സ്‌ഥാപനങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി കൂടാതെ വിലവര്‍ധന നടപ്പാക്കില്ലെന്ന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഇറക്കുമതി കമ്പിനികള്‍ സാമ്പത്തിക മന്ത്രാലയത്തില്‍ വിലവര്‍ധന ആവശ്യപ്പെട്ട്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ല.

വില കൂട്ടിയും വിലയില്‍ തിരിമറി നടത്തിയും ഉപഭോക്‌താക്കളെ വഞ്ചിക്കുന്ന വ്യാപാരികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന്‌ അജ്‌മാന്‍ സാമ്പത്തിക മന്ത്രാലയം തലവന്‍ ഷെയ്‌ഖ്‌ സുല്‍ത്താന്‍ ബന്‍ സ്വഖ്‌ര്‍ അല്‍നുഐമി അറിയിച്ചു. മന്ത്രാലയത്തിലെ ഹോട്ട്‌ലൈനില്‍ വിലവര്‍ധന സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിച്ചിട്ടുണ്ട്‌. പരാതികളുടെ നിജസ്‌ഥിതി ഉറപ്പാക്കാന്‍ പരിശോധനയ്‌ക്കു മന്ത്രാലയത്തിലെ ഉപഭോക്‌തൃ സമിതിക്കു നിര്‍ദേശം നല്‍കിയതായി ഷെയ്‌ഖ്‌ വ്യക്‌തമാക്കി. അതേസമയം, ആഗോളതലത്തിലുണ്ടായ വിലവര്‍ധനയാണു സഹകരണ സ്‌ഥാപനങ്ങളിലെ ചില ഉല്‍പന്നങ്ങള്‍ക്കു വില കൂടാന്‍ കാരണമെന്ന്‌ അജ്‌മാന്‍ സഹകരണ സ്‌ഥാപന ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍മനാഇ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

ജിദ്ദയിലെ മുന്‍ പ്രവാസി പ്രമുഖന്‍ അലവി ആറുവീട്ടില്‍ നിര്യാതനായി

കേന്ദ്ര പ്രവാസി കമ്മീഷന്‍: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

നവയുഗവും ഉസ്താദുമാരും തുണച്ചു; ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേക്ക് 

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

View More