Image

വൈറ്റ് ഹൗസിലെ മികച്ച ചിത്രങ്ങളില്‍ മിഷെലിന്റെ ബോളിവുഡ് ഡാന്‍സും

Published on 09 January, 2014
വൈറ്റ് ഹൗസിലെ മികച്ച ചിത്രങ്ങളില്‍ മിഷെലിന്റെ ബോളിവുഡ് ഡാന്‍സും
വാഷിംഗ്ടണ്‍: പോയവര്‍ഷം വൈറ്റ് ഹൗസില്‍ നടന്ന വിവിധ ചടങ്ങുകളില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ പ്രഥമവനിത മിഷേല്‍ ഒബാമയുടെ ബോളിവുഡ് ഡാന്‍സും. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മിഷേല്‍ ബോളിവുഡ് ശൈലിയില്‍ നൃത്തം വെച്ചത്. കോറിയോഗ്രാഫര്‍ നകുല്‍ ദേവ് മഹാജനും സംഘാംഗങ്ങള്‍ക്കുമൊപ്പം വൈറ്റ് ഹൗസ് ഊണ്‍ മുറിയില്‍ മിഷേല്‍ ബോളിവുഡ് ഡാന്‍സ് പരിശീലിക്കുന്ന ചിത്രം ചക് കെന്നഡിയെന്ന ഫോട്ടോഗ്രാഫറാണ് പകര്‍ത്തിയത്. 

ഓരോ ചിത്രവും റാങ്കും ഡേറ്റും അനുസരിച്ചൊന്നുല്ല വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും ഹോംപേജിലുള്ള ആദ്യ പത്തു ചിത്രങ്ങളിലൊന്നായി തന്നെ മിഷേലിന്റെ ബോളിവുഡ് നൃത്തമുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഇതിനുപുറമെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെയും വൈറ്റ് ഹൗസ് സന്ദര്‍ശനങ്ങളും പോയവര്‍ഷത്തെ മികച്ച വൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയിലുണ്ട്. 
വൈറ്റ് ഹൗസിലെ മികച്ച ചിത്രങ്ങളില്‍ മിഷെലിന്റെ ബോളിവുഡ് ഡാന്‍സും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക