Image

ഇന്‍ഡൈക്ട്‌മെന്റ്: ദേവയാനിയുടെ അപേക്ഷ കോടതി നിരസിച്ചു

Published on 09 January, 2014
ഇന്‍ഡൈക്ട്‌മെന്റ്: ദേവയാനിയുടെ അപേക്ഷ കോടതി നിരസിച്ചു
ന്യൂയോര്‍ക്ക്: ഗ്രാന്റ് ജൂറി മുമ്പാകെ ഹാജരാക്കി കുറ്റപത്രം നല്‍കുന്നത് (ഇന്‍ഡൈക്ട്‌മെന്റ്) ജനുവരി 13-ല്‍ നിന്ന് ഫെബ്രുവരി 12-ലേക്ക് മാറ്റണമെന്ന ഡോ. ദേവയാനി ഖോബ്രഗാഡെയുടെ അപേക്ഷ കോടതി തള്ളി.

കുറ്റസമ്മതം നടത്തി കേസ് ഒത്തുതീര്‍ക്കാന്‍ (പ്ലീ ഡീല്‍) ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡൈക്ട്‌മെന്റ് നീട്ടിവെയ്ക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ഡാനിയേല്‍ അര്‍ഷാക് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന കാര്യം പ്രോസിക്യൂഷന്‍ പരസ്യപ്പെടുത്തിയതിനേയും പ്രതിഭാഗം നിശിതമായി വിമര്‍ശിച്ചു. ഇതു തങ്ങളെ അലോസ
പ്പെടുത്തുകയും മനോവേദനയുണ്ടാക്കുകയും ചെയ്തതായി അര്‍ഷാക് ജഡ്ജിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ സ്ഥിതിഗതികള്‍ വഷളാക്കും. ഇന്‍ഡൈക്ട്‌മെന്റും കൂടുതല്‍ ഭിന്നതയ്ക്ക് വഴിയൊരുക്കും. അതിനാലാണ് കുറ്റം ചുമത്തുന്നത് നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ മജിസ്‌ട്രേറ്റ് ജഡ്ജി സാറാ നെറ്റ്‌ബേണ്‍ ഇതിനോട് യോജിച്ചില്ല. ജനുവരി 13-നു തന്നെ ഇന്‍ഡൈക്ട്‌മെന്റിന് ദേവയാനി നേരത്തെ സമ്മതിച്ചകാര്യം ജഡ്ജി ചൂണ്ടിക്കാട്ടി. ഇന്‍ഡൈക്ട്‌മെന്റ് കഴിഞ്ഞാലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താമെന്ന പ്രോസിക്യൂഷന്‍ നിലപാടും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഭാഗം പറയുന്നതുപോലെ അപരിഹാര്യമായ ദോഷങ്ങളൊന്നും അതുമൂലം വരാനില്ല. അതിനു പുറമെ അറസ്റ്റ് ചെയ്ത് 30 ദിവസത്തിനകം ഗ്രാന്റ് ജൂറി മുമ്പാകെ ഹാജരാക്കണമെന്ന് നിയമം അനുശാസിക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് അതു പാലിക്കാതിരിക്കാന്‍ കോടതികള്‍ക്ക് അധികാരമുള്ളത്. അത്തരമൊരവസ്ഥ ഇവിടെയില്ല. ഇന്‍ഡൈക്ട്‌മെന്റ് നീട്ടിയതുകൊണ്ട് പ്രതിക്ക് പ്രത്യേക ഗുണങ്ങള്‍ ഉണ്ടാവാനുമില്ല- ജഡ്ജി ചൂണ്ടിക്കാട്ടി.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ദീര്‍ഘനേരം നടന്നുവെങ്കിലും അര്‍ത്ഥവത്തായ ഒരു നിര്‍ദേശവും പ്രതിഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാലും ചര്‍ച്ചകള്‍ തുടരും.

ഇന്‍ഡൈക്ട്‌മെന്റ് മാറ്റണോ വേണ്ടയോ എന്ന് ആവശ്യപ്പെടേണ്ടത് പ്രോസിക്യൂഷനാണെന്നു യു.എസ് അറ്റോര്‍ണി പ്രീത് ഭാരാരയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

സ്ഥിതിഗതികളുടെ സമ്മര്‍ദ്ദം കണക്കിലെടുത്താണ് കേസ് നീട്ടാന്‍ ആവശ്യപ്പെട്ടതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ (ഇന്ത്യ- യു.എസ് ഗവണ്‍മെന്റുകള്‍) തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലവും കേസ് നീട്ടുന്നതാണ് നല്ലതെന്ന് അര്‍ഷാക് ചൂണ്ടിക്കാട്ടി.

കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡോ. ദേവയാനി ജനുവരി 13-ന് ഗ്രാന്റ് ജൂറിക്കു മുമ്പാകെ ഹാജരാകണം. അതിനു മുമ്പ് അവര്‍ക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചാല്‍ ഒരു പക്ഷെ അത് ഒഴിവാകാം.
ഇന്‍ഡൈക്ട്‌മെന്റ്: ദേവയാനിയുടെ അപേക്ഷ കോടതി നിരസിച്ചു
Join WhatsApp News
Aniyankunju 2014-01-09 13:51:26
'Indian Express' dated 1/9/14 reports that Devyani is willing to accept plea bargain, contrary to Indian Govt's stand that US has no jurisdiction in the case.
George Parnel 2014-01-09 15:05:17
Devyani was indicted today and has left US. She will face trial when she returns without immunity. The saga is closed; thank goodness. A big lesson to learn from this:- The risk in creating two sets of labor contracts - one for getting visa and another for the personal use. Devyani's first labor contract said she will pay the housekeeper $9.75 an hour in addition to room, board, medical care, travel etc. This was required by State Department to get the visa for the housekeeper. Second labor contract stated Indian rupees of 30,000 per month. This was the actual payment and it is what got her in trouble with law because the housekeeper complained. Most people do these deals, but be careful.
Pious 2014-01-09 15:36:14
Why India wants to protect public ally currupted lady . Is this a role model for Indians .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക