Image

രണ്ട് രാജ്യങ്ങളുടെ ബന്ധത്തെ ഉലച്ച നാടകത്തിനു (ശുഭ?) അന്ത്യം

Published on 09 January, 2014
രണ്ട് രാജ്യങ്ങളുടെ ബന്ധത്തെ ഉലച്ച നാടകത്തിനു (ശുഭ?) അന്ത്യം
ന്യൂയോര്‍ക്ക്‌: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡോ. ദേവയാനി ഖോബ്രഗാഡെ വ്യാഴാഴ്‌ച ഇന്ത്യയിലേക്ക്‌ മടങ്ങി. ബുധനാഴ്‌ച വൈകിട്ട്‌ അവര്‍ക്ക്‌ നയതന്ത്ര പരിരക്ഷ നല്‍കിക്കൊണ്ട്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തീരുമാനമെടുത്തിരുന്നു.

ഇതേ തുടര്‍ന്ന്‌ ഇന്നലെ അവര്‍ക്കെതിരേ ഗ്രാന്റ്‌ ജൂറി മുമ്പാകെ കുറ്റം ചുമത്തി. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ കേസ്‌ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ്‌ അവസാനിക്കില്ലെന്നും നയതന്ത്ര പരിരക്ഷ ഇല്ലാത്ത അവസ്ഥ വരുമ്പോള്‍ കേസുമായി മുന്നോട്ടു പോകുമെന്നും പ്രോസിക്യഷന്‍ കോടതിയെ അറിയിച്ചു.

നയതന്ത്ര പരിരക്ഷ നല്‍കിയശേഷം ഇന്ത്യയോട്‌ അത്‌ വേണ്ടെന്നു വെയ്‌ക്കാന്‍ ആവശ്യപ്പെട്ടതായാണ്‌ വിവരം. പക്ഷെ ഇന്ത്യ വിസമ്മതിച്ചു. നയതന്ത്ര പരിരക്ഷ വേണ്ടെന്ന്‌ ഇന്ത്യ തീരുമാനിച്ചാല്‍ അമേരിക്കയ്‌ക്ക്‌ കേസുമായി മുന്നോട്ടു പോകാമായിരുന്നു. ഒത്തുതീര്‍പ്പുവഴി (പ്ലീ ഡീല്‍) ചെറിയ ശിക്ഷ കൊണ്ട്‌ കേസ്‌ തീരുമായിരുന്നു.

നയതന്ത്ര പരിരക്ഷ ഉപേക്ഷിക്കാനാവില്ലെന്നു ഇന്ത്യ വ്യക്തമാക്കിയതോടെയാണ്‌ അമേരിക്ക വിടാന്‍ ദേവയാനിയോട്‌ ആവശ്യപ്പെട്ടത്‌. ഉച്ചയ്‌ക്കുതന്നെ മടങ്ങുമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വൈകിട്ടാണ്‌ അവര്‍ മടങ്ങിയത്‌. മക്കള്‍ രണ്ടുപേരേയും കൊണ്ടുപോയിട്ടില്ല. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അമേരിക്കയിലായതിനാല്‍ കുട്ടികളുടെ സംരക്ഷണം പ്രശ്‌നമാവില്ല.

തന്നെ വിശ്വസിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി പറയാന്‍ അവര്‍ അവര്‍ ടെക്‌സ്റ്റ്‌ മെസേജിലൂടെ അഭ്യര്‍ത്ഥിച്ചു. തന്റെ നിലപാട്‌ ശരിയായിരുന്നുവെന്ന്‌ തെളിയും. തനിക്കെതിരായ കേസ്‌ തീര്‍ത്തും അടിസ്ഥാനരഹിതമാണ്‌- അവര്‍ പറഞ്ഞു.

ഇതിനിടെ ദേവയാനിക്കെതിരെ പരാതി നല്‍കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡ്‌ പ്രസ്‌താവനയുമായി രംഗത്തുവന്നു. വീട്ടുജോലിക്കാര്‍ക്കും അവകാശങ്ങളുണ്ടെന്നും പീഡനവും ചൂഷണവും അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു. ഏതാനും വര്‍ഷം അമേരിക്കയില്‍ ജോലി ചെയ്‌താല്‍ കുടുംബം രക്ഷപെടുമെന്നു കരുതിയാണ്‌ വന്നതെന്ന്‌ അവര്‍ പറഞ്ഞു. ഇവിടെ തങ്ങണമെന്നോ ഇങ്ങനെയൊക്കെ വരുമെന്നോ ഒരിക്കലും കരുതിയില്ല. പക്ഷെ സ്ഥിതി ഇത്ര മോശമാകുമെന്നും കരുതിയില്ല. സദാസമയവും ജോലി എന്നതായിരുന്നു സ്ഥിതി. ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും സമയമില്ല.

ഈ സാഹചര്യത്തില്‍ തിരിച്ച്‌ ഇന്ത്യയിലേക്ക്‌ മടങ്ങണമെന്ന്‌ താന്‍ പറഞ്ഞുവെങ്കിലും അതിനു സമ്മതിച്ചില്ല. അങ്ങനെ സഹികെട്ടാണ്‌ ജോലി ഉപേക്ഷിച്ച്‌ ഇറങ്ങിപ്പോന്നത്‌. നിയമവിരുദ്ധമായി സംഗീതയുടെ പാസ്‌പോര്‍ട്ട്‌ ദേവയാനിയുടെ പക്കലായിരുന്നുവെന്ന്‌ പ്രോസിക്യൂഷന്റെ കുറ്റപത്രത്തില്‍ പറയുന്നു.

ഡല്‍ഹി കോടതിയില്‍ സംഗീതയുടെ ഭര്‍ത്താവ്‌ ഫിലിപ്പ്‌ റിച്ചാര്‍ഡ്‌ നല്‍കിയ ഹര്‍ജിയില്‍ രാവിലെ 6 മുതല്‍ 11 വരെ സംഗീത ജോലി ചെയ്‌തിരുന്നുവെന്ന്‌ പറഞ്ഞു. ആഴ്‌ചയില്‍ 40 മണിക്കൂറിനുപകരം 109 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടി വന്നുവെന്ന്‌ കുറ്റപത്രത്തിലും ചൂണ്ടിക്കാട്ടി.

ദേവയാനിയെ അറസ്റ്റ്‌ ചെയ്‌തതിലും വിവിസ്‌ത്രയാക്കി പരിശോധിച്ചതിലും രോഷം കൊണ്ട ജനങ്ങള്‍ തങ്ങള്‍ നേരിട്ട പീഡനം കണ്ടില്ലെന്ന്‌ നടിച്ചുവെന്ന്‌ ഫിലിപ്പ്‌ റിച്ചാര്‍ഡ്‌ പറഞ്ഞു. ദേവയാനിയുടെ പിതാവും റിട്ട. ഐ.എ.എസ്‌ ഉദ്യോഗസ്ഥനുമായ ഉത്തം ഖോബ്രഗാഡെ പലവട്ടം തന്നെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മയക്കുമരുന്ന്‌ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ്‌ ചെയ്യിക്കുമെന്നും തട്ടിക്കൊണ്ടുപോകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി.

സംഗീത വക്കീലിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ പിന്നാലെ എത്തിയ ദേവയാനിയും മറ്റ്‌ ഉദ്യോഗസ്ഥരും ഒരു കടലാസില്‍ ഒപ്പിടുവാന്‍ സംഗീതയെ നിര്‍ബന്ധിച്ചു. അറ്റോര്‍ണി അതു വായിച്ചപ്പോള്‍ ദേവയാനിയുടെ വീട്ടില്‍ നിന്നു മോഷ്‌ടിച്ചുവെന്നാരോപിക്കുന്ന രേഖയായിരുന്നു അത്‌. സംഗീത ഒപ്പിട്ടില്ല. എന്താണ്‌ താന്‍ മോഷ്‌ടിച്ചതെന്ന്‌ ചോദിക്കുകയും ചെയ്‌തു. അതു പോലീസ്‌ പറയുമെന്നു ദേവയാനി മറുപടി പറഞ്ഞു.

അമ്മയെ തിരിച്ചയയ്‌ക്കണമെന്നു പറഞ്ഞു സംഗീതയുടെ പുത്രി ജന്നിഫറും യു.എസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയതാണ്‌. എന്നിട്ടും തിരിച്ചയ്‌ക്കാന്‍ തയാറായില്ലെന്നും ഫിലിപ്പ്‌ റിച്ചാര്‍ഡ്‌ പറഞ്ഞു.

മിനിമം വേതനമായ 9.75 ഡോളര്‍ നല്‍കാമെന്ന്‌ യു.എസ്‌ എംബസിയില്‍ ഒപ്പിട്ട്‌ നല്‍കിയ ശേഷം 30,000 രൂപ നല്‍കാമെന്ന്‌ മറ്റൊരു കരാര്‍ കൂടി ഒപ്പിട്ടത്‌ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. പക്ഷെ സുദീര്‍ഘമായ ജോലിസമയം കണക്കിലെടുത്തിട്ടും ആ തുക പോലും കിട്ടിയില്ല. മണിക്കൂറിന്‌ ഒന്നര ഡോളറിനപ്പുറം വരുമായിരുന്നില്ല കിട്ടിയ ശമ്പളം. പലവട്ടം തിരിച്ചു പോകണമെന്ന്‌ ആവശ്യപ്പെട്ടിട്ടും അതിനു അനുവദിച്ചില്ലെന്നും കുറ്റപത്രം പറയുന്നു.

കേസ്‌ കോടതി റദ്ദാക്കി എന്നാണ്‌ ദേവയാനി ഈ ലേഖകന്‌ അയച്ച ടെക്‌സ്റ്റ്‌ മെസേജില്‍ അവകാശപ്പെട്ടത്‌. എന്നാല്‍ പ്രോസിക്യൂഷനോട്‌ ചോദിച്ചപ്പോള്‍ അതു ശരിയല്ലെന്നായിരുന്നു മറുപടി.

നയതന്ത്ര പരിരക്ഷ കിട്ടി തത്‌കാലം പോയാലും കേസ്‌ ഇവിടെ നിലനില്‍ക്കും. ഭര്‍ത്താവ്‌ അമേരിക്കയിലായതിനാല്‍ അവര്‍ക്ക്‌ തിരിച്ചുവരാതിരിക്കാനാവില്ല. അപ്പോള്‍ കേസ്‌ പിന്നെയും പ്രശ്‌നമാകും.

ഇത്‌ ഒഴിവാക്കാന്‍ കുറ്റസമ്മതം നടത്തി ചെറിയൊരു ശിക്ഷയില്‍ പ്രശ്‌നം ഒഴിവാക്കാന്‍ ദേവയാനി ആഗ്രഹിച്ചിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ എന്നതില്‍ കുറഞ്ഞതിനൊന്നും ഇന്ത്യ തറായിരുന്നില്ല.

എന്തായാലും ഇന്ത്യാ-യു.എസ്‌ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ സംഭവത്തിനു തത്‌കാലം വിരാമമുണ്ടായിരിക്കുകയാണ്‌.

Indian diplomat Devyani Khobragade indicted, asked to leave US; flying home

Indian diplomat Devyani Khobragade was on Friday indicted by a United States jury on charges of visa fraud and making false statement even as she headed back to India after being accorded full diplomatic immunity.

Khobragade was granted the immunity on January 8 under the India-US Headquarters agreement.

"Devyani Khobragade given G1 visa by #USA according her full diplomatic immunity. #India transfers her back. She  is now flying home (sic)," Syed Akbaruddin, ministry of external affairs spokesperson, posted on Twitter.

"Devyani Khobragade given G1 visa with full diplomatic immunity on 8 Jan2014," he wrote.

"The charges against me are false and baseless. I look forward to proving them wrong," Khobragade told PTI as she boarded the plane back to India.

She also affirmed her determination to ensure that this episode does not leave a lasting imprint on her family, in particular her children who are still in the US.

When the US finally granted Khobragade diplomatic immunity for her transfer to the United Nations it asked India to waive it on January 9 so that she could be prosecuted.

"The request to accredit was accepted," said a US government source, adding, "it would be almost without precedent to deny such a request except in the event of national security risks including espionage."

The US then asked India to waive her immunity so her prosecution in the case could proceed.

"US requested a waiver of immunity, India denied," said a government source, adding, "US requested her departure."

"The charges remain in place."

That’s what Manhattan US attorney Preet Bharara told a New York court earlier in the day.

Bharara said in a letter to district judge Shira Scheindlin that the 39-year-old diplomat will have to face trial, if she returns to the US without diplomatic immunity,

Bharara said the grand jury has indicted the diplomat on two counts of visa fraud and making false statements in connection with the visa application of her domestic help Sangeeta Richard.

"We understand that the defendant was very recently accorded diplomatic immunity status and that she departed the United States today," said Bharara.

"Therefore, the charges will remain pending until such time as she can be brought to court to face the charges, either through a waiver of immunity or the defendant’s return to the United States in a non-immune status."

"We will alert the court promptly if we learn that the defendant returns to the United States in a non-immune capacity, at which time the government will proceed to prosecute this case and prove the charges in the Indictment," he added.

Khobragade had indeed been granted immunity, but the Indian-born US attorney, knowingly or unknowingly, skipped the part about the US asking India to waive it, and which it refused.

Bharara’s office issued a correction later, setting the record straight, but only partly.

His spokesman said a statement the US attorney’s office had been "advised by the state department that, pursuant to their request, Devyani Khobragade was to have left the United States this afternoon".

And then he quoted her lawyer Daniel Arshack to say she had not left the country yet, as earlier stated and conveyed to the court and the media.

This should hopefully bring an end to a crisis in relations between India and the US starting December 12, when Khobragade was arrested in New York, and strip-searched.

A 1999-batch IFS officer, Khobragade, was arrested on charges of making false declarations in a visa application for her housekeeper, Sangeeta Richard. She was released on a $250,000 bond.

She was arrested by the US state department’s bureau of diplomatic security.

She was charged with paying Richard less than she had promised during the visa process, according to US laws.

At the time of arrest, Khobragade had limited immunity, covering only her actions in line of her duties as a consular officer with the Indian consulate in New York.

Her consular immunity, US government argued at the time of her arrest, did not protect her from local laws.

The Indian government immediately transferred her to its Permanent Mission to the UN, whose staff have full diplomatic immunity from local laws.

A critical part the transfer process was the US, which as the host nation of the UN, grants the relevant G-1 visa which was applied on Khobragade’s behalf on December 20.

There was no indication till Bharara’s note that Khobragade had indeed been granted a visa - the state department spokesperson had said on Wednesday there was no progress.

India had been cranking up pressure on the US through retaliatory actions, canceling energy dialogue most recently.

New Delhi had also withdrawn all privileges from US diplomats posted in India and removed security barriers from outside its embassy in New Delhi.

As India ratcheted up the pressure, US secretary of state John Kerry called national security adviser Shivshankar Menon to express regret, which India said will not suffice.

New Delhi, and Khobragade, also wanted the case against her dropped, which the US government refused to do but initiated plea bargain talks with her.

With the indictment deadline of January 13 (30 days from arrest) looming, a sense of urgency and panic had gripped India with no sign of her G-1 visa, and its promise of full immunity.

രണ്ട് രാജ്യങ്ങളുടെ ബന്ധത്തെ ഉലച്ച നാടകത്തിനു (ശുഭ?) അന്ത്യം
Join WhatsApp News
ഉടക്ക് വാസു 2014-01-10 07:30:42
രണ്ടു സ്ത്രീകൾ ഉണ്ടാക്കിയ ഏടാകൂടം!
Janapriyan 2014-01-10 19:04:11
"Thalkalam viramam".  Dear Editor, nicely done.  The 'kanal' is still there.  It is stiill buring under ashes.  This is not the end of it.  Devayani is safe in India.  Her husband and children are in safe in US.  If she returns, she will be in trouble.  Akkara ekkara ninnal enginae asa theerum.  Story continues.
Aniyankunju 2014-01-14 13:00:25
Scholarly article by Prof. Kishore Mahbubani: http://indianexpress.com/article/opinion/columns/two-shades-of-immunity/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക