Image

ദേവയാനി സംഭവം: ഡല്‍ഹിയിലെ അമേരിക്കന്‍ പ്രതിനിധിയെ പിന്‍വലിക്കണമെന്ന് ഇന്ത്യ

Published on 10 January, 2014
ദേവയാനി സംഭവം: ഡല്‍ഹിയിലെ അമേരിക്കന്‍ പ്രതിനിധിയെ പിന്‍വലിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയെ വീസാചട്ടലംഘനം ആരോപിച്ച് അറസ്റ്റുചെയ്ത് അപമാനിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്ത അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. ദേവയാനിയുടെ തുല്യ റാങ്കിലുളള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പിന്‍വലിക്കണമെന്ന് ഇന്ത്യ അമേരിക്കന്‍ എംബസിയോട് ആവശ്യപ്പെട്ടു. യുഎസ് പ്രതിനിധി 48 മണിക്കൂറിനുളളില്‍ രാജ്യം വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവയാനിക്കെതിരെ പരാതി നല്‍കിയ വീട്ടുവേലക്കാരി സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തെ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിക്കാന്‍ സഹായിച്ചത് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ ഉദ്യോഗസ്ഥനെയാണ് ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ദേവയാനി സംഭവം: ഡല്‍ഹിയിലെ അമേരിക്കന്‍ പ്രതിനിധിയെ പിന്‍വലിക്കണമെന്ന് ഇന്ത്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക