Image

പുറത്താക്കല്‍: 33 വര്‍ഷം മുമ്പത്തെ തനിയാവര്‍ത്തനം

Published on 10 January, 2014
പുറത്താക്കല്‍: 33 വര്‍ഷം മുമ്പത്തെ തനിയാവര്‍ത്തനം
ന്യൂഡല്‍ഹി: അമേരിക്കയും, ഇന്ത്യയും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ സംഭവം 33 വര്‍ഷം മുമ്പ്‌ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനം. അന്ന്‌ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന പ്രഭാകര്‍ മേനോനെതിരേ അമേരിക്ക സ്വീകരിച്ച നടപടിയില്‍ പ്രതിക്ഷേധിച്ച്‌ അമേരിക്കയുടെ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ജോര്‍ജ്‌ ഗ്രിഫിനെ ഇന്ത്യ പുറത്താക്കിരുന്നു.

ഇന്നലെ ഇന്ത്യ ദേവയാനിയുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണു പുറത്താക്കിയത്‌. ഈ ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തയാറായില്ല. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ്‌ ഈ ഉദ്യോഗസ്ഥന്‌ ഇന്ത്യ അന്ത്യശാസനം നല്‌കിയിട്ടുണ്ട്‌. ദേവയാനിയുടെ കേസുമായി ഈ ഉദ്യോഗസ്ഥനുള്ള ബന്ധം കണക്കിലെടുത്താണു നടപടിയെന്നു വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ ദേവയാനി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കു നന്ദി പറഞ്ഞു. `എല്ലാവര്‍ക്കും നന്ദി, എന്റെ സഹോദരിയോട്‌, മന്ത്രിയോട്‌, വിദേശകാര്യ മന്ത്രാലയത്തിലെ സഹപ്രവര്‍ത്തകരോട്‌, രാഷ്‌്‌ട്രീയ നേതൃത്വത്തോട്‌, മാധ്യമങ്ങളോട്‌, ഇന്ത്യയിലെ വനിതകളോട്‌. എനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. കോടതിയില്‍ ഞാനതു തെളിയിക്കും.-വിമാനത്തില്‍ കയറുംമുമ്പു ദേവയാനി പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരം സംരക്ഷിച്ചുകൊണ്‌ട്‌ അമേരിക്കയുടെ അനുരഞ്‌ജനശ്രമങ്ങള്‍ മകള്‍ തള്ളിക്കളയുകയായിരുന്നുവെന്നു ദേവയാനിയുടെ പിതാവ്‌ ഉത്തം ഖോബ്രഗാഡെ പറഞ്ഞു.
പുറത്താക്കല്‍: 33 വര്‍ഷം മുമ്പത്തെ തനിയാവര്‍ത്തനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക