Image

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ നൂറാം ജന്മദിനം ആഘോഷിച്ചു

പി.പി.ചെറിയാന്‍ Published on 11 January, 2014
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ  നൂറാം ജന്മദിനം ആഘോഷിച്ചു
ന്യൂജഴ്‌സി : 1914 ല്‍ ജനിച്ചു 81 വയസ്സുവരെ കുടുംബിനിയായി കഴിഞ്ഞതിനുശേഷം 81വയസ്സില്‍ അദ്ധ്യാപികയായി പ്രവര്‍ത്തനം ആരംഭിച്ച ആഗനസ് ഗ്രാനിയുടെ നൂറാം ജന്മദിനം കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും ചേര്‍ന്ന് ന്യൂജേഴ്‌സിയില്‍ ആഘോഷിച്ചു.

നോര്‍ത്ത് പ്ലെയ്ന്‍ ഫീല്‍ഡിലുള്ള ദി സണ്‍ഡെന്‍സ് സ്‌കൂളിലെ എക്കണോമിക്‌സ് അധ്യാപികയായി ഇപ്പോഴും തുടരുന്ന ഗ്രാനി ആഴ്ചയില്‍ 35 മണിക്കൂറാണ് അദ്ധ്യാപനം നടത്തുന്നത്.

വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. ശരീരത്തിനാവശ്യമായ ന്യുട്രീഷന്‍ എന്തെല്ലാമാണെന്നും, അതെങ്ങനെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഗ്രാനി പറഞ്ഞു.

നൂറുവയസ്സിലും എന്തുകൊണ്ടാണ് ജോലി ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു. ''ജനങ്ങള്‍ എന്തുകൊണ്ടാണ് വാര്‍ധക്യത്തിലും ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. എനിക്കതിന്റെ രഹസ്യമറിയില്ല

നോര്‍ത്ത് പ്ലെയ്ന്‍ ഷീല്‍ഡിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അധ്യാപികയുടെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നു.


അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ  നൂറാം ജന്മദിനം ആഘോഷിച്ചുഅമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ  നൂറാം ജന്മദിനം ആഘോഷിച്ചുഅമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ  നൂറാം ജന്മദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക