Image

ഇന്ത്യയുടെ നടപടി ഖേദകരമെന്ന് അമേരിക്ക

Published on 11 January, 2014
 ഇന്ത്യയുടെ നടപടി ഖേദകരമെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യന്‍ മുന്‍ നയതന്ത്രപ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരെ കുറ്റം ചുമത്തി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യയുടെ നടപടിയി ഖേദകരമെന്ന് അമേരിക്ക.
ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥനെ ഉടന്‍ പിന്‍വലിക്കുമെന്നും ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ഇന്ത്യക്ക് തോന്നാനിടയായതില്‍ ഖേദമുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് വക്താവ്  ജെന്‍ സാക്കി അറിയിച്ചു. ഇന്ത്യ-യു.എസ് ബന്ധത്തില്‍ വെല്ലുവിളിയാകുന്ന സംഭവമാണിത്. എന്നാല്‍ ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കില്ളെന്നാണ് കരുതുന്നത്. കൂടുതല്‍ ശക്തമായ രീതിയില്‍ ബന്ധം തുടരുന്നതിനാവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സാക്കി അഭിപ്രായപ്പെട്ടു.
ദേവയാനി ഇന്ത്യയിലേക്ക് വിളിച്ചതിനു തൊട്ടുപിറകെ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ ദേവയാനിക്ക് തത്തുല്യമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ തിരികെവിളിക്കാനാണ് ഇന്ത്യ നിര്‍ദേശം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക