Image

ദേവയാനി ചുമതലയേറ്റു; യുഎസ് എംബസി ഉദ്യോഗസ്ഥന്‍ വെയ്‌നി മേ നാളെ മടങ്ങും

Published on 11 January, 2014
ദേവയാനി ചുമതലയേറ്റു; യുഎസ് എംബസി ഉദ്യോഗസ്ഥന്‍ വെയ്‌നി മേ നാളെ മടങ്ങും
ന്യൂഡല്‍ഹി: അമേരിക്ക പിന്‍വലിച്ച ഇന്ത്യയിലെ നയന്ത്ര ഉദ്യോഗസ്ഥന്‍ വെയ്‌നി മേ ദേവയാനി ഖൊബ്രഗഡയ്‌ക്കെതിരെയുള്ള കേസില്‍ തുടക്കം മുതല്‍ ഇടപെട്ടിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തിന് എംബസി ടിക്കറ്റ് എടുത്തത് നികുതി ഇളവ് ദുരുപയോഗം ചെയ്താണെന്നും ഇന്ത്യ ആരോപിച്ചു. ദേവയാനി ഖൊബ്രഗഡെ ദില്ലിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ എത്തി ചുമതലയേറ്റു.

അമേരിക്കയിലെ മേഖലാ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെയ്‌നി മേ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. വെയ്‌നി മേ നാളെ പുലര്‍ച്ചെ ഇന്ത്യ വിടുമെന്നാണ് സൂചന. ഈ വിഷയത്തില്‍ തുടക്കം മുതല്‍ വെയ്‌നി മേ ഇടപെട്ടിരുന്നുവെന്നും ദേവയാനി ഖൊബ്രഗഡയ്‌ക്കെതിരെ കേസ് നല്കാന്‍ സംഗീത റിച്ചാര്‍ഡിന് സഹായം നല്കിയെന്നുമാണ് ഉഗ്യോഗസ്ഥര്‍ പറയുന്നത്. മാത്രമല്ല വെയിനി മേയുടെ ഭാര്യയും ഫസ്‌ററ് സെക്രട്ടറിയുമായ അലിസിയ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള നികുതി ഇളവ് ദുരുപയോഗം ചെയ്താണ് സംഗീതയുടെ ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്‍ഡിനും രണ്ടു കുട്ടികള്‍ക്കുമുള്ള വിമാന ടിക്കറ്റ് എടുത്തതെന്നും ഇന്ത്യ ആരോപിക്കുന്നു. ഇന്നലെ ദില്ലിയില്‍ മടങ്ങിയെത്തിയ ദേവയാനി ഖൊബ്രഗഡെ ഇന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ എത്തി ചുമതലയേറ്റു. കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ദേവയാനി വ്യക്തമാക്കി.

നയതന്ത്ര ഉദ്യോഗ്‌സഥനെ പിന്‍വലിക്കാന്‍ ഇന്ത്യ ആവശ്യപ്പെടാനിടയാക്കിയ സാഹചര്യം അതീവ ഖേദകരമാണെന്ന് ഇന്നലെ അമേരിക്ക പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ത്യാ അമേരിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള ഏതു നീക്കവുമായും സഹകരിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ദേവയാനി ചുമതലയേറ്റു; യുഎസ് എംബസി ഉദ്യോഗസ്ഥന്‍ വെയ്‌നി മേ നാളെ മടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക