Image

വിവരം ചോര്‍ത്തല്‍ പരിഷ്‌കരണ നടപടികള്‍ 17ന് പ്രഖ്യാപിക്കും

Published on 11 January, 2014
വിവരം ചോര്‍ത്തല്‍ പരിഷ്‌കരണ നടപടികള്‍ 17ന് പ്രഖ്യാപിക്കും
വാഷിംഗ്ടണ്‍: വ്യാപക എതിര്‍പ്പിനെത്തുടര്‍ന്ന് പൗരന്‍മാരുടെ വിവരം ചോര്‍ത്തുന്ന പ്രിസം പദ്ധതിയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ ഈ മാസം 17ന് പ്രഖ്യാപിക്കും. ദേശീയ സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ വിവരം ചേര്‍ത്തല്‍ പദ്ധതികളെ സൂഷ്മമായി വിലയിരുത്തിയശേഷമായിരിക്കും ഒഭാമ പ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നിയമവിദഗ്ദരുമായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരമായും ഒബാമ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍ണി പറഞ്ഞു. 

ദേശീയ സുരക്ഷാ ഏജന്‍സിയുടെ പ്രിസം പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്നവരുമായും ഒബാമ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രിസം പദ്ധതിയിലൂടെ സര്‍ക്കാരിനുവേണ്ടി ദേശീയ സുരക്ഷാ ഏജന്‍സി വ്യാപകമായി പൗരന്‍മാരുടെ വിവരം ചോര്‍ത്തുന്നുവെന്ന് പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.
വിവരം ചോര്‍ത്തല്‍ പരിഷ്‌കരണ നടപടികള്‍ 17ന് പ്രഖ്യാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക