Image

വിസ ചട്ടലംഘനം: കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേവയാനി ഹര്‍ജി നല്‍കി

Published on 11 January, 2014
വിസ ചട്ടലംഘനം: കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേവയാനി ഹര്‍ജി നല്‍കി
ന്യൂയോര്‍ക്ക്: വിസാ ചട്ടലംഘനത്തിന്റെ പേരില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഎസിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി കോബ്രഗഡെ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്ക് പൂര്‍ണ നയതന്ത്രപരിരക്ഷ യുഎസ് സര്‍ക്കാര്‍ അനുവദിച്ച പശ്ചാതത്‌ലത്തില്‍ വ്യക്തിപരമായി പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവയാനി ഹര്‍ജി നല്‍കിയത്. 

ദേവയാനിയുടെ അഭിഭാഷകന്‍ ഡാനിയേല്‍ അര്‍ഷാക് ആണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ നാലുപേജുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ ദില്ലിയില്‍ മടങ്ങിയെത്തിയ ദേവയാനി ഖൊബ്രഗഡെ ഇന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ എത്തി ചുമതലയേറ്റു. കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും പറയാനുള്ളതെല്ലാം തന്റെ അഭിഭാഷകന്‍ പറയുമെന്നും ദേവയാനി ഇന്നലെ വ്യക്തമാക്കിയിരുന്നു. 
വിസ ചട്ടലംഘനം: കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേവയാനി ഹര്‍ജി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക