Image

ഫീനിക്‌സില്‍ ടാലന്റ്‌ ഷോയ്‌ക്ക്‌ ആവേശകരമായ പ്രതികരണം

ജോയിച്ചന്‍ പുതുക്കുളം Published on 11 January, 2014
ഫീനിക്‌സില്‍ ടാലന്റ്‌ ഷോയ്‌ക്ക്‌ ആവേശകരമായ പ്രതികരണം
ഫീനിക്‌സ്‌: കലാ സാഹിത്യരംഗത്ത്‌ വര്‍ധിച്ചുവരുന്ന മൂല്യശോഷണവും ക്രൈസ്‌തവ വിരുദ്ധ ചിന്താഗതികളും നേരിടുന്നതിന്‌ കുട്ടികളേയും യുവജനങ്ങളേയും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫീനിക്‌സിലെ സീറോ മലബാര്‍ ഹോളി ഫാമിലി സണ്‍ഡേ സ്‌കൂള്‍ രണ്ടു വര്‍ഷം മുമ്പ്‌ ടാലന്റ്‌ ഷോ മത്സരങ്ങള്‍ തുടങ്ങിവെച്ചത്‌.

വ്യക്തികളിലെ സര്‍ഗ്ഗാത്മകവാസനകളെ കണ്ടെത്തി പരിപോഷിപ്പിച്ചെടുക്കുന്നതില്‍ സണ്‌ഡേ സ്‌കൂളുകള്‍ക്കുള്ള പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു `ടാലന്റ്‌ ഷോ 2013'-ന്റെ തിളക്കമാര്‍ന്ന വിജയം.

കത്തോലിക്കാ വിശ്വാസവും സഭാ പഠനങ്ങളും പുതിയ തലമുറയെ പരിശീലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം മതബോധന സ്‌കൂളുകള്‍ക്കാണെന്നും അതിനായി കലാ-സാഹിത്യ-സാംസ്‌കാരിക വിഷയങ്ങളില്‍ താത്‌പര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‌ `ടാലന്റ്‌ ഷോ' പോലുള്ള മത്സരങ്ങള്‍ക്ക്‌ കഴിയുമെന്നും ഉദ്‌ഘാടനം നിര്‍വഹിച്ച ഫാ. മാത്യു മുഞ്ഞനാട്ട്‌ അഭിപ്രായപ്പെട്ടു.

പ്രസംഗം, സംഗീതം, നൃത്തം, ഉപകരണ സംഗീതം, ബൈബിള്‍ വായന, പ്രച്ഛന്നവേഷം, മൂകാഭിനയം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി നൂറ്റിനാല്‍പ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

മത്സരങ്ങള്‍ തികച്ചും ക്രൈസ്‌തവോചിതവും ധാര്‍മ്മിക നിലവാരം പുലര്‍ത്തുന്നവയുമായിരുന്നുവെന്നത്‌ അഭിമാനകരമാണെന്ന്‌ മുഖ്യസംഘാടകനായിരുന്ന സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു അറിയിച്ചു. പരിപാടികള്‍ വിജയിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കിയ അധ്യാപകരേയും മാതാപിതാക്കളേയും പ്രിന്‍സിപ്പല്‍ പ്രത്യേകം അഭിനന്ദിച്ചു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.
ഫീനിക്‌സില്‍ ടാലന്റ്‌ ഷോയ്‌ക്ക്‌ ആവേശകരമായ പ്രതികരണം
ഫീനിക്‌സില്‍ ടാലന്റ്‌ ഷോയ്‌ക്ക്‌ ആവേശകരമായ പ്രതികരണം
ഫീനിക്‌സില്‍ ടാലന്റ്‌ ഷോയ്‌ക്ക്‌ ആവേശകരമായ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക