Image

അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ഇന്ത്യ വിട്ടു, ദേവയാനിക്കെതിരേ ചെറിയ കുറ്റം ചുമത്താമെന്ന നിര്‍ദേശം ഇന്ത്യ തള്ളി

Published on 11 January, 2014
അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ഇന്ത്യ വിട്ടു, ദേവയാനിക്കെതിരേ ചെറിയ കുറ്റം ചുമത്താമെന്ന നിര്‍ദേശം ഇന്ത്യ തള്ളി
ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ പുറത്താക്കിയ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ വെയ്‌നെ മയ്‌ രാജ്യംവിട്ടു. ഇന്നു പുലര്‍ച്ചെയാണ്‌ വെയ്‌നെ മയ്‌ അമേരിക്കയിലേക്ക്‌ യാത്രതിരിച്ചത്‌. രഹസ്യാന്വേഷണ ചുമതലയും അമേരിക്കയില്‍നിന്ന്‌ വിശിഷ്ടാതിഥികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഡല്‍ഹി പൊലീസുമായി ഏകോപന ചുമതലയും വഹിച്ചുവന്ന ഉദ്യോഗസ്ഥനാണ്‌ വെയ്‌നെ മയ്‌.

ദേവയാനിയുടെ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്‌ പരാതി നല്‍കാനും, ഇവരുടെ ഭര്‍ത്താവിനേയും മക്കളേയും അമേരിക്കയിലെത്തിച്ചതും ഇയാളാണെന്ന്‌ കരുതുന്നു.

അതിനിടെ ദേവയാനി കോബ്രഗഡെക്കെതിരെ
ചെറിയ  (മിസിഡിമിനര്‍) ചുമത്തി ശിക്ഷയുടെ തോത്‌ കുറയ്‌ക്കാമെന്ന അമേരിക്കയുടെ നിര്‍ദേശം ഇന്ത്യ തള്ളി. ദേവയാനി കുറ്റം ചെയ്‌തതായി അംഗീകരിക്കാനാവില്ലെന്നാണ്‌ ഇന്ത്യന്‍ നിലപാട്‌. ഒരു ഡോളര്‍ പിഴ പോലും നല്‍കില്ലെന്നും ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുലര്‍ച്ചെയാണ് വെയ്ന്‍ മേ അമേരിക്കയിലേക്ക് മടങ്ങിയത്. ദേവയാനി ഖോബ്രഗഡെയെ അമേരിക്ക പുറത്താക്കിയതിനു തിരിച്ചടിയായാണ് വെയ്ന്‍ മേയെ ഇന്ത്യ പുറത്താക്കിയത്. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സുരക്ഷാ വിഭാഗം മേധാവിയായിരുന്നു വെയ്ന്‍ മേ. ദേവയാനി ഖോബ്രഗഡെയെക്കെതിരെ പരാതി നല്‍കിയ സംഗീതയുടെ ഭര്‍ത്താവിനെയും കുട്ടികളെയും അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ സഹായിച്ചു എന്നാരോപിച്ചാണ് നടപടി.

സംഗീതയുടെ ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്‍ഡ്‌സിനെയും രണ്ടു കുട്ടികളെയും ഇന്ത്യയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പച്ചത് വെയ്ന്‍ മേ ആയിരുന്നു. ഇയാളുടെ ഭാര്യ അലീസിയ മുള്ളര്‍ മേ അമേരിക്കന്‍ എംബസിയില്‍ കമ്യൂണിറ്റി ലെയ്‌സന്‍ ഓഫീസറാണ്. സംഗീതയുടെ ബന്ധുക്കള്‍ക്ക് എംബസി മുഖേന ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് നികുതി ഇളവുകളോടെ വിമാന ടിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയത് അലീസിയ മുള്ളറായിരുന്നു. അലീസിയ മുള്ളറെ പുറത്താക്കാനാണ് ഇന്ത്യ തുടക്കത്തില്‍ ആലോചിച്ചത്.

എന്നാല്‍ ദേവയാനി ഖോബ്രഗഡെയടെ തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥനായ വെയ്ന്‍ മേയെ പുറത്താക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. 27 വര്‍ഷമായി അമേരിക്കന്‍ വിദേശകാര്യ. വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ 2010 ലാണ് ഡല്‍ഹിയിലെ എംബസിയുടെ സുരക്ഷാ വിഭാഗം മേധാവിയായി ചുമതലയേറ്റത്. അതേസമയം ദേവയാനിക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക