Image

സ്‌നോഡന്‍ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്

Published on 13 January, 2014
സ്‌നോഡന്‍ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്തുവിട്ടതിനെത്തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് പലായാനം ചെയ്ത് റഷ്യയില്‍ അഭയം തേടിയ എന്‍എസ്എ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എഡ്വേര്‍ഡ് സ്‌നോഡന്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലും ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ എംബസിയില്‍ സാങ്കേതികസഹായം ലഭ്യമാക്കാനായാണ് 2010ല്‍ സ്‌നോഡന്‍ ഇന്ത്യയിലെത്തിയതെന്ന് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ ഇതുംസബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ഡല്‍ഹിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഡല്‍ഹിയിലുണ്ടായിരുന്ന കാലത്ത് ആറു ദിവസത്തെ എത്തിക്കല്‍ ഹാക്കര്‍ ആന്‍ഡ് സെക്യൂരിറ്റി അനലിസ്റ്റ് കോഴ്‌സിലും സ്‌നോഡന്‍ പങ്കെടുത്തു. ഇതിനായി 2000 ഡോളര്‍ ട്യൂഷന്‍ ഫീസായി നല്‍കിയിരുന്നു. ഭക്ഷണവും താമസവുമെല്ലാം സ്‌നോഡന്‍ സ്വന്തം ചെലവിലാണ് നിര്‍വഹിച്ചിരുന്നത്. ഒരു ജാവ കോഴ്‌സും സ്‌നോഡന്‍ ചെയ്തിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്‌നോഡന് ഇന്ത്യ വിടേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌നോഡന്‍ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക