Image

സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം: ക്രിസ് ക്രിസ്റ്റിക്കെതിരെ അന്വേഷണം

Published on 14 January, 2014
സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം: ക്രിസ് ക്രിസ്റ്റിക്കെതിരെ അന്വേഷണം
ന്യൂജേഴ്‌സി: സാന്‍ഡി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ ദുരന്തം നേരിടുന്നതിനായി അനുവദിച്ച പണം വിനോദ സഞ്ചാര പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിക്കെതിരെ അന്വേഷണം. പരസ്യ ഏജന്‍സിയായ സിഗ്മ ഗ്രൂപ്പാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ത്തിയത്. ക്രിസ്റ്റിയും കുടുംബാംഗങ്ങളും അണിനിരക്കുന്ന കൊടുങ്കാറ്റിനേക്കാള്‍ ശക്തമാണ് ന്യൂജേഴ്‌സിയെന്ന പരസ്യക്യാംപെയിനുള്ള അവകാശം സ്വന്തമാക്കാനുള്ള സിഗ്മയുടെ ശ്രമം എതിരാളികളായ എംഡബ്ല്യുഡബ്ല്യു ഗ്രൂപ്പിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു. 2.5 മില്യണ്‍ ഡോളറാണ് സിഗ്മ പരസ്യപ്രചാരണത്തിനായി സര്‍ക്കാരിന് മുന്നില്‍ ക്വാട്ട് ചെയ്ത തുക. എന്നാല്‍ 4.7മില്യണ്‍ ഡോളര്‍ ക്വാട്ട് ചെയ്ത എംഡബ്ല്യുഡബ്ല്യു ഗ്രൂപ്പിനാണ് പരസ്യപ്രചാരണത്തിനുള്ള അവകാശം ലഭിച്ചത്. 

ഇതാണ് വിവാദമായിരിക്കുന്നത്. ഇതിനുപുറമെ ക്രിസ്റ്റിയെ വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തേക് മത്സരിക്കുന്നതില്‍ പിന്തുണക്കാതിരുന്ന മേയര്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കാനായി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ ഗതാഗത തടസമുണ്ടാക്കാനായി ക്രിസ്റ്റി സര്‍ക്കാരിലെ ഒരംഗം നിര്‍ദേശം നല്‍കിയെന്ന ആരോപണവും സര്‍ക്കാര്‍ നേരിടുന്നുണ്ട്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്നവരുടെ മുന്‍നിരയിലുള്ള വ്യക്തിയാണ് ക്രിസ്റ്റി.
സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം: ക്രിസ് ക്രിസ്റ്റിക്കെതിരെ അന്വേഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക