കെയിന്‍സ്: ആസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ സഹോദരങ്ങളായ എട്ടു കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കത്തിക്കുത്തില്‍ പരിക്കേറ്റ മെര്സേന് വാരിയ(34), കെയിസന് ബേസ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഏഴു കുട്ടികളുടെ അമ്മയും എട്ടാമത്തെ കുട്ടിയുടെ ആന്റിയുമാണ് വാരിയ. ഇവരുടെ പേരില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. കൊലപാതകം നടത്തിയത് മറ്റാരുമല്ല എന്നാണ് പൊലീസിന്റെ നിഗമനം.
ഒന്നരയ്ക്കും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടികളുടെ മൂത്ത സഹോദരനായ ഇരുപതു വയസുകാരനാണ് വെള്ളിയാഴ്ച രാവിലെ കൊലപാതകത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്.