മസ്കത്ത്: ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് ഒമാന്‍ ചാരിറ്റബിള്‍
ഓര്ഗനൈസേഷന് അഞ്ചാം ഘട്ട സഹായം അയച്ചു. സഹായ പദ്ധതിയുടെ അവസാനഘട്ടമാണിത്.
ട്രിപളി അടക്കമുള്ള നഗരങ്ങളിലെ ഹോസ്പിറ്റലുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, കമ്പ്യൂട്ടറുകള്‍, ഭക്ഷ്യ ഉല്പന്നങ്ങള് എന്നിവയാണ് കഴിഞ്ഞദിവസം അയച്ചത്.
ലിബിയില്‍ കലാപം രൂക്ഷമായത് മുതല്‍ ഒമാന്‍ സഹായമെത്തിച്ചിരുന്നു. കഴിഞ്ഞ അഞ്ചുമാസങ്ങളില്‍ ഓരോ മാസവും ഒരു ബാച്ച് എന്ന നിലയിലാണ് സഹായമെത്തിച്ചത്.
മൊത്തം 1800 ടണ്‍ ഉപകരണങ്ങളും ഭക്ഷ്യ ഉല്പന്നങ്ങളുമാണ് ലിബിയിലെത്തി. ഇതില്‍ 80 ശതമാനവും ഭക്ഷ്യ ഉല്പന്നങ്ങളാണ്. അഞ്ച് ശതമാനം മരുന്നും ബാക്കി 15 ശതമാനം മറ്റ് ഉപകരണങ്ങളും അവശ്യ വസ്തുക്കളുമാണ്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല