കുവൈറ്റ്: മീന അബ്ദുല്ലയിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ ക്യാമ്പ്
പൂര്‍ണമായി കത്തിനശിച്ചു. വിവിധ കമ്പനികളുടെ ട്രെയിലര്‍ െ്രെഡവര്‍മാര്‍
താമസിക്കുന്ന ടി.എ.ജി ലേബര്‍ ക്യാമ്പിലാണ് കഴിഞ്ഞദിവസം രാവിലെ 7.30 ഓടെ വന്‍
തീപ്പിടിത്തമുണ്ടായത്. ക്യാമ്പിലെ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക്
സര്‍വതും നഷ്ടമായി.
മിക്കവരും ഡ്യൂട്ടിക്ക് പോയ സമയമായിരുന്നതിനാല്‍ ആളപായമില്ല. കെട്ടിടത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പരിക്കേറ്റിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി അഗ്നിശമനസേനാ യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇവരുടെ കഠിനാധ്വാനം മൂലം സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.
ക്യാമ്പില്‍ 48 മുറികളാണുണ്ടായിരുന്നത്. ഇവയെല്ലാം കത്തിച്ചാമ്പലായി. ക്യമ്പില്‍ 20 ഓളം മലയാളികളുണ്ട്. ധരിച്ച വസ്ത്രവും ജോലിക്ക് പോയ സമയത്ത് കൈയിലുള്ള സാധനങ്ങളുമൊഴികെ എല്ലാം തീയില്പ്പെട്ടതായി ക്യാമ്പിലെ മലയാളികളിലൊരാളായ കായംകുളം സ്വദേശി പ്രഭാകരന് പറഞ്ഞു. പത്തു വര്‍ഷമായി അല്‍മദ കമ്പനിയില്‍ ട്രെയ്ലര് െ്രെഡവറായി ജോലി ചെയ്യുന്ന പ്രഭാകരന് രണ്ടര വര്‍ഷത്തോളമായി ഈ ക്യാമ്പിലാണ് താമസം. പണവും വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം തീ വിഴുങ്ങിയതായി പ്രഭാകരന് പറഞ്ഞു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല