ദുബായ്: ഷാര്‍ജയില്‍ നഴ്സറി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന
രക്ഷിതാക്കളുടെ പരാതിയില്‍ മലയാളിയായ ബസ് കണ്ടക്ടറെ ഷാര്‍ജ പൊലീസ്
കസ്റ്റഡിയിലെടുത്തു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ബസ് കണ്ടക്ടര്‍ കാസര്‍കോട്
തച്ചങ്ങാട് സ്വദേശിയാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശിയായ നാലര വയസ്സുകാരിയെ ഇയാള്‍ സ്കൂള്‍ ബസില്‍ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കഠിനമായ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ രണ്ട് തവണ ചികിസക്ക് വിധേയമാക്കി.
ക്രിസ്മസ് അവധിക്ക് സ്കൂള്‍ അടക്കുന്നതിന് തൊട്ടു മുമ്പാണ് സംഭവം. ഷാര്‍ജ റോളയിലാണ് കുടുംബം താമസിക്കുന്നത്. ഇവിടെ നിന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസില്‍ പീഡനത്തിന് ഇരയായെന്നാണ് പറയപ്പെടുന്നത്. അവധിക്ക് സ്കൂള്‍ അടക്കുന്നതിന് രണ്ട് ദിവസം മുമ്പ് രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സക്ക് ശേഷം വീട്ടിലേക്ക് പോയ ഇവര്‍ അണുബാധയെ തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ ചികില്‍സ തേടി. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പീഡിപ്പിച്ചയാളെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും സ്കൂളിന്‍െറ നടത്തിപ്പുകാരായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് എം.എച്ച്. ബദറുദ്ദീന്‍ ?ഗള്‍ഫ് മാധ്യമ?ത്തോട് പറഞ്ഞു. രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം നിഷേധിച്ചിരിക്കുകയാണ്. സാഹചര്യത്തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ സംഭവം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇത് സ്കൂള്‍ ബസില്‍ നിന്നാണെന്ന് പറയാന്‍ കഴിയില്ല. കസ്റ്റഡിയിലുള്ളയാള്‍ കണ്ട്കടറായ ബസിലാണ് കുട്ടി സ്കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. പീഡനത്തിന് ഇരയായ കുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ രാവിലെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്തരം പീഡനം നടന്നതായി വിശ്വസിക്കാന്‍ പ്രയാസമാണ്. രാവിലെ ഈ ബസ് 45 മിനിട്ടുകള്‍ക്കുള്ളില്‍ 29 പോയിന്റുകളില്‍ നിന്ന് കുട്ടികളെ എടുക്കാറുണ്ട്. ഇത്രയധികം കുട്ടികളുള്ള ബസില്‍ പീഡനം നടന്നുവെന്ന് പറയുന്നതില്‍ അവിശ്വാസ്യതയുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് പൂര്‍ത്തിയായ ശേഷമേ വല്ലതും പറയാന്‍ കഴിയൂ എന്നും ബദറുദ്ദീന്‍ പറഞ്ഞു.
ഈ വര്‍ഷം തുടക്കത്തില്‍ ഇതേ സ്കൂളിലെ ബസ് െ്രെഡവറെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാതാവ് കൈകാര്യം ചെയ്തിരുന്നു. എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ ഫേസ്ബുക്കില്‍ സുഹൃത്തായി ചേര്‍ത്ത ശേഷം മോശം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. വിവരമറിഞ്ഞ മാതാവ് സ്കൂളിലെത്തി കണ്ടക്ടറെ പരസ്യമായി കൈകാര്യം ചെയ്യുകയായിരുന്നു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല