ദമാം: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും സിവില്‍ സ്റ്റാറ്റസ്
ഓഫീസുകളെയും കംപ്യൂട്ടര്‍ ശൃംഖലവഴി ബന്ധിപ്പിക്കുന്ന പദ്ധതിക്കു സൗദി
ആരോഗ്യമന്ത്രാലയം തുടക്കംകുറിച്ചു. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍
ലഭ്യമാവാന്‍ പുതിയ നടപടി സഹായിക്കും. കൂടാതെ രാജ്യത്തെ സ്വദേശികള്‍ക്കും
വിദേശികള്‍ക്കും ആശുപത്രികളില്‍ പ്രത്യേകം ഇലക്ട്രോണിക് ഫയലുകള്‍ ആരംഭിക്കുകയും
ചെയ്യും.
രോഗികളുടെ പൂര്‍ണ വിവരങ്ങള്‍ ഏത് ആശുപത്രിയിലും ഡിസ്പെന്‍സറികളിലും ലഭ്യമാവുന്ന നിലയ്ക്കാണ് ഇലക്ട്രോണിക് ഫയലിംഗ് രീതി. രോഗിയുടെ മുന്‍കാല വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ചികില്‍സയ്ക്ക് ഏറെ സഹായകമായിരിക്കും. പ്രവാസികളില്‍ മരണനിരക്ക് കൂടിവരുന്നതിനാല്‍ ആശുപത്രികളെയും സിവില്‍ സ്റ്റാറ്റസ് ഓഫീസുകളെയും കംപ്യൂട്ടര്‍വഴി ബന്ധിപ്പിക്കുന്നത് മൃതദേഹം മറവു ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഇതുവഴി കഴിയും.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല