Image

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ വ്യാപാരമേളയ്‌ക്ക്‌ തുടക്കമായി

Published on 02 January, 2012
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ വ്യാപാരമേളയ്‌ക്ക്‌ തുടക്കമായി
ദോഹ: ഖത്തറിന്‍െറ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഉല്‍സവമായ ദോഹ വ്യാപാര മേളക്ക്‌ (ഡി.ടി.എഫ്‌) ദോഹ എക്‌സിബിഷന്‍ സെന്‍ററില്‍ തുടക്കമായി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേള ഖത്തര്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍റ്‌ ഇന്‍ഡസ്‌ട്രി വൈസ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ ബിന്‍ അഹ്മദ്‌ ബിന്‍ തുവാര്‍ അല്‍ കുവാരിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷത്തെ മേളയും വന്‍ വിജയമായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.ക്യു.മീഡിയ ഇവന്‍റ്‌സുമായി ചേര്‍ന്ന്‌ ഖത്തര്‍ ടൂറിസം അതോറിറ്റിയാണ്‌ മേള സംഘടിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യയടക്കം 29 രാജ്യങ്ങളില്‍ നിന്നായി 570 പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. ളേക്കായി അണിഞ്ഞൊരുങ്ങിയ എക്‌സിബിഷന്‍ സെന്‍ററിലെങ്ങും ഉല്‍സവ പ്രതീതിയാണ്‌. വിവിധ പവ്‌ലിയനുകളിലായി കമ്പ്യട്ടര്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിഷിംഗ്‌ ഐറ്റങ്ങള്‍, ഫര്‍ണിച്ചര്‍, അലങ്കാര വിളക്കുകള്‍, തുണിത്തരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, പാദരക്ഷകള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ്‌ ഒരുക്കിയിട്ടുള്ളത്‌.

ഇന്ത്യക്ക്‌ പുറമെ പാകിസ്ഥാന്‍, അമേരിക്ക, ബംഗ്‌ളാദേശ്‌, കാനഡ, ചൈന, ഈജിപ്‌ത്‌, ഫ്രാന്‍സ്‌, ഹോംഗ്‌കോംഗ്‌, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കെനിയ, സൗദി അറേബ്യ, കുവൈത്ത്‌്‌, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം സാന്നിധ്യം മേളയിലുണ്ട്‌. രാജ്യത്തിന്‍െറ ടൂറിസം, വ്യാപാര മേഖലകള്‍ക്ക്‌ കൂടുതല്‍ ഉണര്‍വ്‌ പകരാന്‍ മേള സഹായിക്കുമെന്ന്‌ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മദ്‌ അന്നുഅെമി അഭിപ്രായപ്പെട്ടു.
ഈ മാസം പത്തിനാണ്‌ മേള സമാപിക്കുക. വെള്ളിയാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മുതല്‍ രാത്രി പത്ത്‌ മണി വരെയും മറ്റ്‌ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി പത്ത്‌ മണിവരെയുമാണ്‌ മേളയുടെ സമയം. പ്രവേശനം സൗജന്യമായിരിക്കും.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ വ്യാപാരമേളയ്‌ക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക