Image

ടോണ്‍ടോണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം അവര്‍ണ്ണനീയം

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 03 January, 2012
ടോണ്‍ടോണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം അവര്‍ണ്ണനീയം

സോമര്‍സെറ്റ്: ടോണ്‍ടോണ്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം അവര്‍ണ്ണനീയമായി. ഗാല്‍മിങ്ങ്‌ടോന്‍ ട്രൈഡോണ്‍ ഹാളില്‍ വേദിയൊരുക്കിയ ടി.എം.എം. പൊതു യോഗവും ആഘോഷവും ഡോ. സുനില്‍ റാം ഭദ്രദീപം തെളിയിച്ചു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെക്രട്ടറി റോജി കരോട്ട് ജോസഫ് സ്വാഗതവും ജയിസണ്‍ ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റ് ഡോ. അജിത് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.

സാഹോദര്യവും സ്‌നേഹവും സമത്വവും സമാധാനവും ഊട്ടി വളര്‍ത്താന്‍ യുകെയിലെ സംഘടനകള്‍ കൈക്കോര്‍ക്കാന്‍ ക്രിസ്തുമസ് നല്‍കുന്ന മഹാ സന്ദേശം ഉപകരിക്കട്ടെ എന്‍.
എന്‍ ജോണ്‍സണ്‍ ചാക്കോ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നൃത്തങ്ങള്‍ സ്‌കിറ്റുകള്‍ നേറ്റിവിറ്റി ഷോ കാരള്‍ , ഫാന്‍സി ഡ്രസ്സ് എന്നിവ ആഘോഷത്തെ ആകര്‍ഷകമാക്കി.

ഭവനങ്ങള്‍ തോറും കാരള്‍ ഗ്രൂപ്പ് നടത്തിയ സന്ദര്‍ശനത്തിലൂടെയും ചാരിറ്റി ലോട്ടറിയിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുവാനും ടി.എം.എക്ക് കഴിഞ്ഞതില്‍ നന്മയുടെ പരിവേഷം നല്‍കുവാന്‍ സാധിച്ചു.

മുന്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി മിമിക്രി ജേതാവും പ്രമുഖ ഗായകനുമായ റോജി ചങ്ങനാശ്ശേരിയും (ബ്രിസ്റ്റോള്‍ ) ജിനു പണിക്കരും ചേര്‍ന്നൊരുക്കിയ സംഗീത സാന്ദ്രമായ ഗാനമേളയും ചിരിയുടെയും ഭാവാഭിനയത്തിന്റെയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മിമിക്രിയും ആഘോഷത്തിലെ ഹൈ ലൈറ്റ് ആയി.

ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നറോടെ ഗംഭീരമായ ടി.എം.എ. ആഘോഷത്തിനു തിരശ്ശീല താണു.

ടോണ്‍ടോണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം അവര്‍ണ്ണനീയംടോണ്‍ടോണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം അവര്‍ണ്ണനീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക