Image

ബ്രിസ്‌ബെന്‍ സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Published on 03 January, 2012
ബ്രിസ്‌ബെന്‍ സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ബ്രിസ്‌ബെന്‍: നോര്‍ത്ത് ബ്രിസ്‌ബെനിലുള്ള സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം നവംബര്‍ 20ന് ആഘോഷിച്ചു. രക്ഷാധികാരി ഫാ. തോമസ് അരീക്കുഴിയുടെ കൃതജ്ഞതാ ബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ ബാബു മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സണ്‍ഡേ സ്‌കൂളിന്റെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. യോഗത്തില്‍ ലൂര്‍ദ് മാതാ കാത്തലിക് കമ്യൂണിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ജോണ്‍ മാത്യുവും ആശംസകള്‍ അര്‍പ്പിച്ചു. 

കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാ - കായിക പരീക്ഷാ മല്‍സരങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. 

ബ്രിസ്‌ബെന്‍ സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക