Image

ഓക്‌ലന്‍ഡില്‍ ക്രിസ്മസ് ആഘോഷവും സമ്മാനദാനവും

Published on 03 January, 2012
ഓക്‌ലന്‍ഡില്‍ ക്രിസ്മസ് ആഘോഷവും സമ്മാനദാനവും
 ഓക്‌ലന്‍ഡ്: ഓക്‌ലന്‍ഡ് സിറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും സമ്മാനദാനവും നടന്നു. എപ്‌സം ഔവര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഡിസംബര്‍ 11ന് ഞായറാഴ്ച ആണ് പരിപാടികള്‍ നടന്നത്. വിവിധ ക്ലാസുകളിലെ കുട്ടികള്‍ കാരള്‍ ഗാനങ്ങള്‍, സ്‌കിറ്റ്, ഡാന്‍സ്, സമൂഹഗാനം തുടങ്ങി ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചു. ഫാ. ജോയി തോട്ടംകര ക്രിസ്മസ് സന്ദേശം നല്‍കി. ട്രസ്റ്റി പോള്‍ ജോസഫ് പ്രസംഗിച്ചു. സാന്താക്ലോസ്, ക്രിസ്മസ് ട്രീ, മറ്റ് അലങ്കാരങ്ങള്‍ എന്നിവ ചടങ്ങിനു മോടികൂട്ടി. 

2011 അധ്യയന വര്‍ഷത്തിലെ വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും നൂറുശതമാനം ഹാജരുള്ള 21 കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കേരളത്തില്‍ നിന്നും കൊണ്ടുവന്ന ആകര്‍ഷകങ്ങളായ ട്രോഫികളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. കേക്ക് മുറിച്ചതോടെ ചടങ്ങുകള്‍ സമാപിച്ചു. 

തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ നേതൃത്വം നല്‍കി. ഫാ. ജോയി മുഖ്യകാര്‍മികനായിരുന്നു. ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ടാലന്റ് ഫെസ്റ്റില്‍ വ്യക്തിഗത ചാംപ്യന്മാരായ ആല്‍ബ ബിജു (ജൂനിയര്‍), ഗ്ലോറി ക്ലെണ്‍വീനര്‍ (സീനിയര്‍) എന്നിവര്‍ക്കുള്ള ട്രോഫികള്‍ കുര്‍ബാന മധ്യേ നല്‍കി. 

സിറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് കാരള്‍ ആരംഭിച്ചു. 9, 10 തീയതികളില്‍ മൗണ്ട് റോസ്‌കില്‍, ഹെന്‍ഡേഴ്‌സന്‍ എന്നീ കുടുംബ യൂണിറ്റുകളില്‍ കാരള്‍ നടന്നു. ക്രിസ്മസിനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന 24ന് വൈകിട്ട് ഒന്‍പതിന് എപ്‌സം കാത്തലിക് പള്ളിയില്‍ നടക്കും. വര്‍ഷാവസാന - പുതുവര്‍ഷ പ്രാര്‍ഥനകളും വിശുദ്ധ കുര്‍ബാനയും 31ന് വൈകിട്ട് ഒന്‍പതിന് നടക്കും. 22ന് വൈകിട്ട് 6.30ന് കുമ്പസാരവും ആരാധനയും ഉണ്ടായിരിക്കും. 

ഓക്‌ലന്‍ഡില്‍ ക്രിസ്മസ് ആഘോഷവും സമ്മാനദാനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക