Image

യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ

Published on 03 January, 2012
യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ
മെല്‍ബണ്‍: യുകെയിലെ മലയാളി ബിസിനസുകാര്‍ക്കിടയില്‍ പ്രമുഖനായ ജോബി ജോര്‍ജ് തടത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇമ്മാനുവല്‍ സില്‍ക്‌സ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനും ജോബിയും തമ്മിലുള്ള പരിചയത്തിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി. യുകെയിലെ മലയാളി കുടിയേറ്റക്കാര്‍ക്ക് പ്രചോദനമാകുന്ന വിജയങ്ങളാണ് ജോബിയുടെ കഥകളെന്നതിനാലാണ് ഇതും വാര്‍ത്തയാകുന്നത്.

ജോയല്‍ എക്‌സ്പ്രസ് എന്ന പേരില്‍ ന്യൂകാസിലിലും പരിസര പ്രദേശങ്ങളിലും മുപ്പതിലധികം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളും ഹോട്ടല്‍ ശൃംഖലകളുമുള്ള ജോബിയുടെ ബിസിനസ് സാമ്രാജ്യം അതിരുകള്‍ക്കപ്പുറത്തേക്ക് വളരുകയാണ്.
മുന്‍പ് യുകെയിലുണ്ടായിരുന്നതും ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയവരുമായ മറ്റു മൂന്നു മലയാളികളുമായി ചേര്‍ന്നാണ് ജോബി ഓസ്‌ട്രേലിയയില്‍ ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടത്. 

ഓസ്‌ട്രേലിലയിലെ മെല്‍ബണില്‍ പോസ്റ്റ് ഓഫിസും സൂപ്പര്‍ മാര്‍ക്കറ്റും ഒരുമിച്ചുള്ള സംരംഭമാണ് ജോബിയും കൂട്ടരും ആരംഭിച്ചിരിക്കുന്നത്. ജോബിക്കു പുറമേ അങ്കമാലിയില്‍ നിന്നുള്ള വര്‍ഗീസ് പൈനാടത്ത്, കല്ലറക്കാരന്‍ സജി ഇല്ലിപറമ്പില്‍, പുന്നത്തുറക്കാരന്‍ സജി മുണ്ടയ്ക്കല്‍, റെജി പാറയ്ക്കന്‍ എന്നിവരാണ് പുതിയ സംരഭത്തില്‍ ഒന്നിക്കുന്നത്.

റെജി പാറയ്ക്കനും ജോബി ജോര്‍ജ് തടത്തിലും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതരാണ്. ക്‌നാനായ സംഘടനാ പ്രവര്‍ത്തനത്തിന് യുകെയില്‍ തുടക്കമിട്ട വ്യക്തികളിലൊരാളാണ് പാറയ്ക്കന്‍. പിന്നീട് അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു. മറ്റൊരു രാജ്യത്തേക്കു കുടിയേറിയെങ്കിലും യുകെയുമായുള്ള ബന്ധം പാറയ്ക്കന്‍ ഇപ്പോഴും തുടരുന്നുണ്ട്. ക്‌നാനായ പരിപാടികളില്‍ സംബന്ധിക്കാന്‍ അദ്ദേഹം ഇപ്പോഴും യുകെയില്‍ എത്താറുണ്ട്. ഇത്തരമൊരു യാത്രയിലാണ് പുതിയ ബിസിനസ് സംരംഭത്തെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തതും ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതും.

യുകെയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റി രംഗത്തും സിനിമാനിര്‍മാണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോബി . അദ്ദേഹത്തിന്റെ വാട്ടര്‍ ലില്ലിയെന്ന ഹൗസ് ബോട്ട് സംരംഭത്തിന് വാട്ടര്‍ ലില്ലിയെന്നു പേരു നല്‍കിയത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ്.  

യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക