Image

കൊതിയോടെ കാത്തിരിപ്പൂ.... (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 25 May, 2015
കൊതിയോടെ കാത്തിരിപ്പൂ.... (കവിത: സുധീര്‍ പണിക്കവീട്ടില്‍)
പഴയ കാല രചനകള്‍ -(ഇ -മലയാളിയില്‍ വായിക്കുക)

സ്‌നേഹമാണങ്ങേക്കെന്നെ
അറിഞ്ഞു ഞാനീകാര്യം
ഭദ്രമായ്‌ സൂക്ഷിക്കുന്നെന്‍
മനസ്സിന്‍ മണിച്ചെപ്പില്‍

നിര്‍വ്വചിക്കുവാനാവില്ലങ്ങ-
യോടെനിക്കുള്ള
സ്‌നേഹവും വിശ്വാസവും
എങ്കിലും നിശ്ശബ്‌ദ ഞാന്‍

പരസ്‌ത്രീയല്ലേ ഞാനെന്‍
കഴുത്തില്‍ തൂങ്ങുന്നൊണ്ടൊ-
രഞ്ചാറൂ പണമിട സ്വര്‍ണ്ണത്തില്‍
ഒരു ബന്ധം

കെട്ടിയോനെനിക്കെന്നും
അന്യനാണവനെന്റെ
ഹൃദയം കാണാത്തവന്‍
തനുവില്‍ രമിക്കുന്നോന്‍

സീതയും സാവിത്രിയും
ജനിച്ച മണ്ണില്‍ തന്നെ
പിറന്നു ഞാനെങ്കിലും
ഹതഭാഗ്യയായ്‌ കഷ്‌ടം

തിരിഞ്ഞു നോക്കീല്ല ഞാന്‍
രാവണന്മാരെ തീരെ
തനുവും മനവുമെന്‍ പതിക്കായ്‌
സൂക്ഷിച്ചോള്‍ ഞാന്‍

ശുദ്ധയായ്‌ പവിത്രയായ്‌
മുഴുവന്‍ മനസ്സുമായ്‌
ഭര്‍തൃ സന്നിധിയില്‍ ഞാന്‍
ദേവിയെപോലെ ചെന്നു

അറിഞ്ഞില്ലവനെന്റെ
ഹൃദയതുടിപ്പുകള്‍
അവനോ പ്രിയം പണം
പിന്നെയെന്‍ ശരീരവും

വിധിയെ പഴിച്ചുകൊണ്ടാ
ശ്വസിക്കുവാനുമീ ജീവിതം
കണ്ണീരൊപ്പി ഒടുക്കിതീര്‍ക്കാനും
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു

ജീവിത സംഘര്‍ഷത്തിന്‍
പാതയില്‍ ഞാന്‍ വീണപ്പോള്‍
എന്‍മിഴി നീരൊപ്പുവാന്‍
എന്തിനോ നീയന്നെത്തി

ദിവ്യമാം പ്രേമത്തിന്റെ
നെന്മണി കൊറിക്കുന്ന
വെള്ളരിപ്രാക്കള്‍ നീയെന്‍
മനസ്സില്‍ പറപ്പിച്ചു

അകലെ സ്‌നേഹത്തിന്റെ
താരകള്‍ മിന്നുന്നൊരു
നഭസ്സിന്‍ ഗന്ധര്‍വനായി
നീയെന്റെ കണ്ണില്‍ നില്‍പ്പു

മറക്കാനാവില്ലെന്നെ
മരണം ഗ്രസിച്ചാലും
ദേവ ദേവാ നീയെന്റെ
പ്രാണനില്‍ തിളങ്ങുന്നോന്‍

അനുരാഗത്തിന്‍ നറും
തേന്‍ നിലാവെന്നെ കാട്ടി
ഉറക്കം കെടുത്തിയെന്‍
ഓര്‍മ്മയില്‍ ഉണര്‍ന്നു നീ

തൊഴുകയ്യാല്‍ ഞാനെന്റെ
ഇഷ്‌ടദേവനെപോലെ
അങ്ങയെ വന്ദിക്കുന്നു
ദര്‍ശനം കൊതിക്കുന്നു.

ഒന്നു സ്‌പര്‍ശിക്കുവാന-
ങ്ങെ തൊട്ടുതൊട്ടിരിക്കുവാന്‍
കൊതിപ്പൂ ഞാനെങ്കിലും
നിഷിദ്ധമല്ലേ ഭര്‍തൃമതിയാം എനിക്കവ

ഈശ്വരന്‍ വിലക്കിയ
കനിയും നീട്ടി വീണ്ടും
ഹവ്വയായി സ്‌ത്രീ ജന്മത്തില്‍
കളങ്കം ചാര്‍ത്തില്ല ഞാന്‍

ചട്ടങ്ങള്‍ നമ്മെ മാറ്റി
നിര്‍ത്തുകില്‍ ചട്ടങ്ങളെ
മാറ്റുവാനാവില്ലല്ലോ
ദുര്‍ബ്ബലരല്ലേ നമ്മള്‍

എങ്കിലും ഹ്രുദയത്തിന്‍
തന്ത്രിയില്‍ മീട്ടാനൊരു
രാഗമായ്‌ എന്നും നമ്മള്‍ക്കോ-
ര്‍ക്കാമീ അനുരാഗം

ഇനിയും ജന്മങ്ങളീ ഭൂമിയില്‍
ദൈവം തന്നാല്‍
എന്മനം ചോദിക്കുന്ന
വരം - അങ്ങയെ മാത്രം

ശുഭം
കൊതിയോടെ കാത്തിരിപ്പൂ.... (കവിത: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വായനക്കാരൻ 2015-05-25 20:57:08
പതിക്കു നീയിന്നൊരു 
              പരസ്തീ മാത്രമല്ലേ 
മനസ്സാ വരിച്ചോനെ      
              മാറ്റിനിർത്തിയോ മണ്ടീ.   
പഴയകാല കഥ-
              യെന്നതാൽ മാപ്പുനൽകാം
ഇക്കാലത്തെന്നേ മൊഴി 
              ചൊല്ലി നീ നീങ്ങിയേനേ.

കഥ നന്നായി കവി 
              ചൊല്ലിയിട്ടുണ്ടെന്നാലും
വൃത്തഭംഗത്താൽ രണ്ടു 
               കല്ലുകൾ കടിച്ചുപോയ്.



വിദ്യാധരൻ 2015-05-26 07:37:30
സ്നേഹിക്കുന്നുവെന്ന തോന്നൽ വെറും മിഥ്യയത്രെ 
മോഹിക്കുന്നു പുരുഷൻ തനുവിൽ രമിക്കുവാൻ സദാ. 
കരങ്ങളിൽമുറുക്കി ഭാര്യേ  ആലിംഗനം ചെയ്യിതിടുംമ്പോഴും
പരസ്ത്രീയുടെ ചിന്തയാലവൻ മനം ഇളകി മറിഞ്ഞിടുന്നു. 
പ്രേമത്തിൻ ചേഷ്ടകൾ കണ്ടു മയങ്ങിടാതെ ഓർക്കുക 
കാമത്തിൽ അധിഷ്ടിതം ലോക ബന്ധമെന്ന സത്യം 
സത്യമാകാമീ  തത്വം സ്ത്രീപുരുഷനിലും ഒന്നുപോലെ 
സത്യം പറയണ്ട പക്ഷേ സംഗതി കുഴപ്പമാകും 
andrew 2015-05-26 11:25:04

A beautiful poem with naked psychological facts !


First love is everlasting. Some are lucky to own that first one. But there is a hidden true fact beneath all those first feelings. Humans has acquired the craving and ability to mate 365 days of the year. Other species in the animal kingdom has seasons for mating. Even with the special capacity of humans they dream about more and for others. It is a naked fact. Very few are bold enough to admit it. And those who did went through a lot. Regardless each accuse the other too- and that is what humans are.


Mohan Parakovil 2015-05-26 13:01:05
ഭാര്യമാർ സൂക്ഷിക്കുക . കവികളെ പ്രേമിക്കതിരിക്കുക. അല്ലെങ്കിൽ ഇങ്ങനെ കവിതകൾ പിറക്കും.
ഭർത്തൃഹരി 2015-05-26 18:57:41
യാം ചിന്തയാമി സതതം മയി സാ വിരക്ത 
സാപ്യന്യമിച്ഛതി ജനം സ ജനോന്യസക്ത 
അസ്മൽകൃതെ ച പരിതുഷ്യതി കാ ചിദന്യ 
ധിക് താം ച തം ച മദനം ച ഇമാം ച മാംച 

ആരെയാണോ ഞാനെപ്പഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്, അവെൾക്കെന്നോട് സ്നേഹമില്ല.  അവൾ ആഗ്രഹിക്കുന്നത് മറ്റൊരുവനെയാണ്. അവനാണെങ്കിൽ വേറൊരുത്തിയെ സ്നേഹിക്കുന്നു. നാലമതൊരാൾ എനിക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. എന്റെ പ്രേമ ഭാജനവും അവളുടെ കാമുകനും അവന്റെ കാമുകിയും ഞാനും അവളും ഞങ്ങളെ വളക്കുന്ന മദനനും ഒന്നിച്ചു തന്നെ നശിക്കട്ടെ 

എന്റെ ശ്ലോകങ്ങൾ വിദ്യാധരൻ ഉദ്ധരിക്കുമ്പോൾ ഒരസുരൻ 'പ്രൗഡു റ്റെക്സൻ' അദ്ദേഹത്തെ മോഷ്ടാവ് വിവര ദോഷി എന്നൊക്കെ അശുദ്ധവും പ്രാകൃതവുമായ ഭാഷയിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്കൊണ്ട് നോം തന്നെ നേരിട്ട് വന്നു ഒരു ശ്ലോകം എഴുതി അർത്ഥം പറഞ്ഞു മടങ്ങാം എന്ന് അങ്ങട് തീരുമാനിച്ചു.  അതിൽ റ്റെക്സസിലെ കുട്ടികൾക്ക് വിരോധം ഒന്നും ഇല്ല്യ എന്ന് അങ്ങട് നിരൂപിക്കണ്. അതവാ ഉണ്ടെങ്കിൽ ഇതിന്റെ ചുവട്ടിൽ അങ്ങട് വിസ്തരിച്ചു എഴുതിയാൽ നോം വളരെ സന്തോഷവാനായിരിക്കും.  അശ്ലീലം പണ്ടേ പഥ്യം ആണേ 

solitude my beloved 2015-05-26 19:25:13

My beloved – solitude.


I tried my best to dance with you my life in your own rhythm

but you stepped on my foot and crushed my nails.

I saw you at dusk in the courtyard trying to light the old oil lamp in the wind.

Then came the rain, lighting and thunder and the down pour.

Yes ! That is what you are ! A lighting, a thunder and then the rain.

But the rain is therapeutic. Like an old lover

I ran up to you to embrace and hold you under my arms.

You recoiled like a spring, Oh no ! It was like a serpent ready to strike.

I heard an ugly grunting laughter behind me like that of a witch

it was your mother standing by the hallway blocking my way.

Oh no ! No more books or thee beside me, no more wine; it gives me a headache.

Yes I am an old man and is by the sea, but I don't want to fish.

But solitude my love, and 100 % pure blue agave Tequila.

Let us dance in the rain in our own rhythm.

andrew

A.C.George 2015-05-26 20:09:25
Nice poem with a message ever to remember. Old is Gold. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക