Image

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‌ ബെല്‍ജിയന്‍ മേധാവി

Published on 04 January, 2012
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‌ ബെല്‍ജിയന്‍ മേധാവി
ബര്‍ലിന്‍: ഫ്രാങ്ക്‌ഫര്‍ട്ട്‌ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മേധാവിയായി ബെല്‍ജിയം സ്വദേശി പീറ്റര്‍ പ്രാറ്റിനെ തിരഞ്ഞെടുത്തു.

ചൊവ്വാഴ്‌ച ഫ്രാങ്ക്‌ഫര്‍ട്ടിലെ സെന്‍ട്രല്‍ ബാങ്ക്‌ ആസ്‌ഥാനത്ത്‌ മേധാവി സ്‌ഥാനത്തിന്‌ വേണ്ടി മാറ്റുരച്ചത്‌ ജര്‍മന്‍കാരനായ ജോര്‍ജ്‌ അസ്‌മുസനും ഫ്രാന്‍സില്‍ നിന്നുള്ള ബെനോയിറ്റ്‌ കോയ്‌റെയും തമ്മിലായിരുന്നു. ഇവര്‍ തമ്മിലുള്ള മല്‍സരത്തില്‍ ഫലം കണ്ടെത്താനാവത്തതിനെ തുടര്‍ന്ന്‌ പൊതുസ്‌ഥാനാര്‍ഥിയായി പീറ്റര്‍ പ്രാറ്റ്‌ രംഗത്ത്‌ വരുകയായിരുന്നു. പീറ്ററെ ഐക്യകണ്‌ഠ്യേനയാണ്‌ തിരഞ്ഞെടുത്തത്‌.

അറുപത്തിരണ്ടുകാരനായ പീറ്റര്‍ ബെല്‍ജിയം നാഷനല്‍ ബാങ്കിന്റെ മേധാവിയും കഴിഞ്ഞ ജൂണ്‍ മുതല്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം കൂടിയാണ്‌. യൂറോപ്യന്‍ യൂണിയനിലെ 17 രാജ്യങ്ങളുടെ പൊതുനാണയമായ `യൂറോ നിയന്ത്രിക്കുന്നത്‌ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ്‌.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‌ ബെല്‍ജിയന്‍ മേധാവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക