Image

മുനിസിപ്പാലിറ്റി ഭക്ഷ്യ നിയന്ത്രണ ഡിപ്പാര്‍ട്ട്‌മെന്റ്‌ അവാര്‍ഡ്‌ കണ്ണൂര്‍ സ്വദേശിക്ക്‌

Published on 04 January, 2012
മുനിസിപ്പാലിറ്റി ഭക്ഷ്യ നിയന്ത്രണ ഡിപ്പാര്‍ട്ട്‌മെന്റ്‌ അവാര്‍ഡ്‌ കണ്ണൂര്‍ സ്വദേശിക്ക്‌
ദുബായ്‌: മുനിസിപ്പാലിറ്റി ഭക്ഷ്യ നിയന്ത്രണ വിഭാഗത്തിന്റെ പേഴ്‌സന്‍ ഇന്‍ ചാര്‍ജ്‌ അവാര്‍ഡ്‌ മലയാളിക്ക്‌ ലഭിച്ചു. തലാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പാനൂര്‍ കണ്ണങ്കോട്‌ പള്ളിക്കല്‍ യൂസഫിനാണ്‌ അവാര്‍ഡ്‌.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആരോഗ്യകരമായ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത്‌ സംബന്ധിച്ച്‌ അടുത്തിടെ നടത്തിയ ലെവല്‍ ടു പരീക്ഷയില്‍ യൂസഫ്‌ മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഫുഡ്‌ കണ്‍ട്രോള്‍ വിഭാഗം ഡയറക്‌ടര്‍ ഖാലിദ്‌ മുഹമ്മദ്‌ ഷെരീഫ്‌ അവാര്‍ഡ്‌ സമ്മാനിച്ചു.
മുനിസിപ്പാലിറ്റി ഭക്ഷ്യ നിയന്ത്രണ ഡിപ്പാര്‍ട്ട്‌മെന്റ്‌ അവാര്‍ഡ്‌ കണ്ണൂര്‍ സ്വദേശിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക