Image

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 9.5% ആയി വര്‍ധിപ്പിച്ചു

Published on 04 January, 2012
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 9.5% ആയി വര്‍ധിപ്പിച്ചു
ദുബായ്‌: പ്രവാസി സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ 9.5%വരെ വര്‍ധിപ്പിച്ചു. നൂറുശതമാനം നികുതിരഹിതവും, പരിധികളൊന്നുമില്ലാതെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക്‌ മടക്കിക്കൊണ്‌ടുവരാവുന്നതുമായ അത്യാകര്‍ഷവുമായ ഈ നിക്ഷേപ പദ്ധതി പ്രവാസികള്‍ക്കുള്ള പുതുവത്സര സമ്മാനമാണെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു.

ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ പവലിയന്‍ ഗ്ലോബല്‍ വില്ലേജില്‍ റോയല്‍ ഗ്രൂപ്പ്‌ ആന്‍ഡ്‌ ഇന്‍ഡ്‌ റോയല്‍ ചെയര്‍മാന്‍ സുഗതന്‍ ജനാര്‍ദ്ദനന്‍ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക്‌ അധികൃതരും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ സംബന്ധിച്ചു.

ബാങ്കിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി വിദഗ്‌ധരായ ഉദ്യോഗസ്ഥരുടെ സേവനം എല്ലാ ദിവസവും ഗ്ലോബല്‍ വില്ലേജിലെ ബാങ്ക്‌ പവലിയനില്‍ ലഭ്യമാണെന്ന്‌ അധികൃതര്‍ അറിയിച്ചു.
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 9.5% ആയി വര്‍ധിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക