Image

വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി സ്വാന്‍സേന ഹോപ്പ്‌

Published on 05 January, 2012
വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി സ്വാന്‍സേന ഹോപ്പ്‌
ലണ്‌ടന്‍: വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക്‌ ആശ്രയവും അഭയവുമായി സ്വാന്‍സേന ഹോപ്പ്‌ എന്ന സംഘടന രംഗത്ത്‌. നിരാലംബരായവര്‍ക്ക്‌ ചര്‍ച്ച്‌ ഹാള്‍ താത്‌കാലികമായി തുറന്നു കൊടുക്കാനാണ്‌ തീരുമാനം. പിന്നീട്‌ ഇവര്‍ക്കു സ്ഥിരമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമെന്ന്‌ ചര്‍ച്ച്‌ അഥോറിറ്റി അറിയിച്ചു.

സ്വാന്‍സേന ഹോപ്പ്‌ എന്ന സംഘടനയാണ്‌ ലോക്കല്‍ ചര്‍ച്ചുകളെ ബന്ധിപ്പിച്ച്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ആറു ചര്‍ച്ചുകളാണ്‌ പദ്ധതിയില്‍ പങ്കു ചേര്‍ന്നിരിക്കുന്നത്‌. റൂം ഹീറ്ററും ചൂടു ഭക്ഷണവും എയര്‍ബെഡും അടങ്ങുന്ന സൗകര്യങ്ങളാണ്‌ താമസക്കാര്‍ക്ക്‌ നല്‍കുന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു.
വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി സ്വാന്‍സേന ഹോപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക