Image

സ്ത്രീ (കവിത : സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 16 June, 2015
സ്ത്രീ (കവിത : സുധീര്‍ പണിക്കവീട്ടില്‍)
ആര്‍ഷസംസ്‌കാരം അരുതെന്ന് വിലക്കിയ
കനി തിന്നജീര്‍ണ്ണം പിടിച്ചവശയായ് 
സ്ത്രീത്വം യാചിക്കുന്നു, ദഹിക്കാത്ത തത്വങ്ങള്‍
പണ്ട് പനയോലയില്‍ പകര്‍ന്ന് മണ്‍മറഞ്ഞ 
സ്വാര്‍ത്ഥതല്‍പ്പരരേ, ശേഷിച്ച വേദാന്തത്തില്‍
നാണയത്തുട്ടുകള്‍ ഈ ഭിക്ഷാ ചട്ടിയിലെറിയുവിന്‍!!

വിറ്റഴിയുന്നോര്‍ ഞങ്ങള്‍ ജീവിത കമ്പോളത്തില്‍
ഭാര്യയായും മാംസദാഹശമനി-യായും
പുത്രനെ പ്രസവിക്കും അമ്മമാരാണെങ്കിലും
സംശയ നിഴലില്‍നിന്നനങ്ങാന്‍ വയ്യാത്തവര്‍
കര്‍ഷകന്‍ പൂട്ടും ഏറ്കാളയെപോലെ ഞങ്ങള്‍
ചാട്ടവാറടി കൊണ്ട് നിലങ്ങള്‍ ഉഴുന്നവര്‍

ദേവികള്‍ ഞങ്ങള്‍ വിദ്യ, വിത്തമൈശ്വര്യങ്ങള്‍ക്കും
എന്നിട്ടും വെറും ഭിക്ഷകാരികള്‍ പലപ്പോഴും 
ആരിത് നിയന്ത്രിക്കുന്നു, ഈ അസമത്വത്തെ
മേല്‍മീശവച്ചോര്‍ എഴുതിചേര്‍ത്തൊരാ നിയമങ്ങളോ?

ശുഭം


സ്ത്രീ (കവിത : സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
andrew 2015-06-16 19:37:45

Why women worship a male god?

Women were always a victim of terror and torture. But they were also worshiped in several parts of the world; even 5 thousand years ago. The prominent among all goddess were Isis { has no relation to the Islamic terrorists}. Isis was worshiped in all the known worlds. She was of Egyptian origin but was worshiped even in the regions of Thames River. There are Isis faithfuls even now. Christians successfully converted her to Mary the mother of Jesus, Her hymns, statues, temples- all were Christianize d- { see Vol-4 of ' a bible for the new millennium for details}

even though there were several goddess in Indian culture, the status of women was always same like the rest of the world. Semitic religions has a major role in bringing down women. According to Abrahmic or biblical culture women are inferior to men. She was created from man for a man; when god was not able to find a mate among animals for the lonely man. If god had found a female animal as a mate for his Adam, god would not have created women. Hebrew men still thank god for ''not creating them as slaves, handicapped or woman”. Three major religions of the world originated from it. They all regard women the same- as slaves, concubines, commodity for sale.

Even now catholic and orthodox churches has not ordained women. But women were the major contributors. Church and religion, used to be a culture, an attitude. But now they have grown to be self sufficient mega corporations. They have hospitals, schools, colleges, saints and shrines to generate money. They don't need any more of women's money. But women still contribute a lot.

Wonder why ?

വിദ്യാധരൻ 2015-06-16 20:12:36
'രമ്യമാം മിഥുനമേ! വിവാഹമാം 
ധർമപാശമിത് നിത്യമോർക്കുവിൻ 
തമ്മിലുണ്മയൊടു നിങ്ങളൊപ്പമായ് 
ശർമപീഡകൾ പകത്തു വാഴുവിൻ '  (വിവാഹമംഗളം -ആശാൻ )

അഴകുറ്റ ദമ്പതിമാരെ, വിവാഹം,  ധർമത്തിലിധിഷ്ഠിതമായ  ബന്ധന്മാണെന്ന് എപ്പോഴും അറിയുക. പരസ്പര സ്നേഹത്തോടെ തുല്യമായി നിങ്ങൾ സുഖദുഃഖങ്ങൾ പങ്കിട്ട് ജീവിതം നയിക്കുക. 

സ്ത്രീകൾ ഇല്ലാത്ത പ്രപഞ്ചം ശൂന്യവും പാഴുമാണ്. സ്ത്രീ പ്രകൃതിയാണ് 

സ്ത്രീണാം നിധായ വദനേഷു ശശാങ്കലക്ഷ്മീം 
കാമ്യം ച ഹംസവചനം മണിനൂപരേഷു 
ബന്ധുരകാന്തിമധരേഷു മനോഹരേഷു 
ക്വാപി പ്രയാതി സുഭഗാശരദാഗമസ്രീ (കാളിദാസൻ -ഋതുസംഹാരം )

ഇന്ദുശോഭയെ സ്ത്രീകളുടെ വദനങ്ങളിലും, കാമിക്കപ്പെടുന്ന ഹംസങ്ങളുടെ മൊഴിയെ മണിനൂപുരങ്ങളിലും ചെമ്പരത്തിപ്പൂവിന്റെ കാന്തിയെ മനോഹരമായ ചെഞ്ചൊടികളിലും നിക്ഷേപിച്ചു ശരത്കാല ലക്ഷി എവിടെയോ പോകുന്നു .
ആ കാലമാടന്റെ ഭാര്യ 2015-06-17 11:44:36
എനിക്ക് മനസിലാകാത്ത ഔര് കാര്യം എന്തെന്ന് വച്ചാൽ എന്റ ഭർത്താവ് ഒരു കവിയാ. അയാൾ വെള്ളം അടിച്ചു കഴിഞ്ഞാൽ ചെയ്യുന്നത് കവിത എഴുത്തും എന്നെ എടുത്തിട്ട് ഇടിക്കലും. അയാൾ എഴുതി കൊണ്ടിരിക്കുമ്പോൾ അയാളുടെ ഏഴ് അയലത്ത് ചെല്ലാൻ പറ്റില്ല, ചെന്നാൽ ഉടനെ അയാളുടെ വിധം മാറും. പിന്നെ കുറെ ചീത്ത വിളിയും അടിയും. ആദ്യം ആദ്യം ഞാൻ ശ്രദ്ധിക്കില്ലായിരുന്നു. ഇപ്പോലാണ് മനസിലായത് അയാൾ സ്ത്രീകളെക്കുറിച്ചാണ് എഴുതുന്നത്‌.  അവരില്ലെങ്കിൽ ആണെന്ന് പറയുന്ന വർഗ്ഗം ഇല്ല സ്ത്രീകൾ അമ്മയാണ്, സഹോദരിയാണ് മകളാണ് എന്നൊക്കെ.  ഇയാളുടെ കയ്യിലിരിപ്പ് നേരെ മറിച്ചും.  നിങ്ങൾ കവികൾ ഇതിനു ഒരുത്തരം തന്നെ മതിയാക്.  അല്ലെങ്കിൽ ഇയാൾ  അടുത്ത തവണ നിങ്ങള് കൊടുത്ത അവാർഡ് പലക കൊണ്ടായിരിക്കും എന്റെ തലക്ക് അടിക്കാൻ പോകുന്നു.  ഇയാളുടെ കൂടെയുള്ള പൊറുതി മടുത്തു 
Jack Daniel 2015-06-17 12:57:09
യാൾ നിങ്ങളോട് കാണിക്കുന്നത് നിങ്ങൾ അയാളോട് കാണിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും, ആദ്യം നിങ്ങൾ നന്നായിട്ട് വെള്ളം അടിക്കുക (ജാക്ക് ദാനിയേലാണ് ഏറ്റവു നല്ലത്) എന്നിട്ട് അയാൾക്ക് കിട്ടിയ അവാർഡ്‌ പലക എടുത്ത് അയാൾ നിങ്ങളെ ഇങ്ങോട്ട് അടിക്കുന്നതിനു മുന്പ് അയാളുടെ തലക്ക് അടിക്കുക. സംഗതി എല്ലാം ശരിയാകും  Better be offensive than defensive
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക