സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക സംഘടനയായ ബി
ഫ്രണ്ട്സ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സൂറിച്ചില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി ജോസ് പെല്ലിശേരി (പ്രസിഡന്റ്), ബേബി
തടത്തില്‍ (ജനറല്‍ സെക്രട്ടറി), ഷലിം വലിയവീട്ടില്‍ (ട്രഷറര്‍) എന്നിവരെ
തെരഞ്ഞെടുത്തു. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (ആര്‍ട്സ് കണ്‍വീനര്‍), റെജി പോള്‍
(സ്പോര്‍ട്സ് കണ്‍വീനര്‍), പ്രകാശ് അത്തിപ്പൊഴി (വൈസ് പ്രസിഡന്റ്),
അഗസ്റ്റിന് മാളിയേക്കല്‍ (ജോയിന്റ് സെക്രട്ടറി), ഫിലോമിന അറയ്ക്കല്‍ (വുമണ്‍
ഫോറം കണ്‍വീനര്‍) ജെന്നി കരുതുകുളങ്ങര (യൂത്ത് ഫോറം കണ്‍വീനര്‍) എന്നിവരെയും
തെരഞ്ഞെടുത്തു.
മലയാളക്കരയുടെ സാംസ്കാരിക പൊലിമയും കലാമേന്മയും
വിളിച്ചോതുന്ന നൂതന ആശയങ്ങളിലൂടെയും കര്‍മ്മ പരിപാടികളിലൂടെയും യൂറോപ്പിലേക്ക്
മലയാളി സംഘടനകളില്‍ മുന്‍നിരയില്‍ സ്ഥാനം നേടിയ ബി ഫ്രണ്ട്സിന്റെ പത്താമത്
വാര്‍ഷിക വേളയില്‍ സംഘടനയെ നയിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍
ചാരുതാര്ഥ്യമുണെ്ടന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി
അറിയിച്ചു.
യുറോപ്പില്‍ ആദ്യമായി യേശുദാസിനെയും ചിത്രയെയും ഒരേ വേദിയില്‍
അണിനിരത്തി സ്വിസ് മലയാളികള്‍ക്ക് സംഗീത വിസ്മയം ഒരുക്കുകയും നിരവധി സേവന
മേഖലകളില്‍ സജീവ സാന്നിധ്യമായി സംഘടനയുടെ യശസുയര്‍ത്തിയ ടോമി തൊണ്ടാംകുഴി,
പ്രിന്‍സ് കാട്ടുരുകുടിയില്, സെബാസ്റ്റ്യന്‍ അറയ്ക്കല്‍ തുടങ്ങിയവരുടെ
നേതൃത്വത്തിലുള്ള മുന്‍ കമ്മറ്റിക്ക് ജനറല്‍ ബോഡി നന്ദി പറഞ്ഞു.