Image

ഡോ. അമ്പിളി മുണ്‌ടേത്തിന്‌ ജര്‍മനിയില്‍ ഉന്നത നിയമനം

ജോസ്‌ കുമ്പിളുവേലില്‍ Published on 06 January, 2012
ഡോ. അമ്പിളി മുണ്‌ടേത്തിന്‌ ജര്‍മനിയില്‍ ഉന്നത നിയമനം
ബര്‍ലിന്‍: യൂറോപ്പിലെ പ്രശസ്‌തമായ സര്‍വകലാശാലകളില്‍ ഒന്നായ ജര്‍മനിയിലെ RWTH(Rheinisch West Faellisch Technische Hoch Schule) ആഹന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ആഹന്‍ ഡെന്റല്‍ ലേസര്‍ (ADLZ) സെന്ററിന്റെ ഇന്ത്യയിലെ അക്കാഡമിക്‌ ആന്‍ഡ്‌ സയന്റിഫിക്‌ കോ വര്‍ക്കറായി മലയാളിയായ ഡോ. അമ്പിളി മുണ്‌ടേത്തിന്‌ നിയമിച്ചു. Lasers in Dentistry വിദ്യാഭ്യാസ മേഖലയില്‍ ലോകപ്രശസ്‌തിയാര്‍ജിച്ച അഉഘദ 1991 ലാണ്‌ സ്ഥാപിതമായത്‌. ഇതിന്‌ ജര്‍മന്‍ ഗവണ്‍മെന്റ്‌, യൂറോപ്യന്‍ യൂണിയന്‍, എംഡോള, വാഷിംഗ്‌ടന്‍ അക്കോര്‍ഡ്‌ (USA and Anglo American Nation), ബൊളോന പ്രോസസ്‌ തുടങ്ങിയ അന്തര്‍ദേശീയ സ്ഥാപനങ്ങളുടെയും സര്‍ക്കാരുകളുടെയും അംഗീകാരമുണ്‌ട്‌.

ലോകത്തിലെ മിക്ക രാജ്യങ്ങളിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളുമായും ഡെന്റല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായും സഹകരിച്ച്‌ രണ്‌ടുവര്‍ഷത്തെ മാസ്റ്റര്‍, ഡിപ്‌ളോമ കോഴ്‌സുകള്‍,  സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍, തുടങ്ങിയവ ഈ സ്ഥാപനം നടത്തുന്നുണ്‌ട്‌. ഇന്ത്യയിലും ഇതുപോലെയുള്ള കോഴ്‌സുകളും മറ്റും നടത്തുന്നതിന്‌ യൂണിവേഴ്‌സിറ്റികളുമായും ഡെന്റല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുള്ള കോ-ഓര്‍ഡിനേറ്ററായിട്ടാണ്‌ ഡോ.അമ്പിളിയെ ആഹന്‍ യൂണിവേഴ്‌സിറ്റി നിയമിച്ചിരിക്കുന്നത്‌.

 ഇപ്പോള്‍ ജര്‍മനിയിലെ മൈന്‍സ്‌ യൂണിവേഴ്‌സിറ്റി ഡെന്റല്‍ ക്‌ളിനിക്കിലും സ്വകാര്യ ഡെന്റല്‍ പ്രാക്‌ടീസിലും ഡോ. അമ്പിളി സേവനം ചെയ്യുന്നു.

ചങ്ങനാശേരി സ്വദേശിയായ ഡോ. അമ്പിളി ജര്‍മന്‍ സര്‍ക്കാര്‍ വകുപ്പില്‍ ഐടി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായ ഭര്‍ത്താവ്‌ അനൂപ്‌ മുണ്‌ടേത്തിനും രണ്‌ടര വയസുള്ള മകന്‍ ലിയോയ്‌ക്കും ഒപ്പം ഫ്രാങ്ക്‌ഫര്‍ട്ടില്‍ താമസിക്കുന്നു.

ജര്‍മന്‍ മലയാളികള്‍ക്ക്‌ ഏറെ അഭിമാനിക്കാവുന്ന ഒരു ഉന്നത സ്ഥാനമാണ്‌ ഡോ.അമ്പിളിയുടെ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്‌.
ഡോ. അമ്പിളി മുണ്‌ടേത്തിന്‌ ജര്‍മനിയില്‍ ഉന്നത നിയമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക