Image

ഏകാകിയായ കൊയ്‌ത്തുകാരി (വേനല്‍ക്കുറിപ്പുകള്‍: സുധീര്‍പണിക്കവീട്ടില്‍)

Published on 29 June, 2015
ഏകാകിയായ കൊയ്‌ത്തുകാരി (വേനല്‍ക്കുറിപ്പുകള്‍: സുധീര്‍പണിക്കവീട്ടില്‍)
മനസ്സില്‍ വിളയുന്നമോഹങ്ങളുടെ കൊയ്‌ത്തുകാലമാണു വേനല്‍. എണ്ണമറ്റപ്രതീക്ഷകളോടെയാണു ഒരോ പുലരിയും വന്നെത്തുന്നത്‌.വേനലവധിയില്‍ ആഘോഷിക്കാന്‍ എന്തെല്ലാം മോഹങ്ങളാണ്‌/കാര്യങ്ങളാണു നമ്മള്‍ മനസ്സില്‍ താലോലിക്കുന്നത്‌.സ്‌കൂള്‍ അടയ്‌ക്കുന്നതിനോടൊപ്പം കുട്ടികള്‍സ്വപ്‌നം കാണുന്ന വിനോദയാത്രകള്‍. ആകാശവിതാനത്തിലൂടെ പറക്കുന്നവിമാനത്തിലിരുന്ന്‌ മേഘങ്ങളെ തൊടാന്‍കൊതിക്കുന്ന കുഞ്ഞ്‌വിരലുകളുടെ കോരിത്ത്‌ തരിപ്പ്‌.യാന്ത്രികമായിരുന്ന ദിനചര്യകളില്‍നിന്ന്‌ വിശ്രമത്തിന്റേയും ആഘോഷങ്ങളുടേയും ഒരു ഇടവേള.മേഘങ്ങളുടെ ഛായ തളികയില്‍ ഹരിശ്രീ കുറിക്കുന്ന ഒച്ചുകള്‍. എല്ലാം സൗഖ്യമല്ലേ എന്ന്‌ `മ്യാ' വികൊണ്ട്‌്‌ വാലും നീട്ടിവരുന്ന അയല്‍ വീട്ടിലെ മാര്‍ജ്ജാരന്‍. `നിങ്ങള്‍ക്ക്‌ സ്വാഗതം'' എന്ന്‌ അറിയിക്കാനാണത്രെ പൂച്ചവാലു നീട്ടിപിടിക്കുന്നത്‌.കുസുമ വര്‍ണ്ണങ്ങള്‍ ഭൂമിയില്‍നിന്ന്‌ മഴവില്ലിനെ വെല്ലുവിളിക്കുന്ന മത്സരപരീക്ഷയുടെ നിമിഷങ്ങള്‍. ഇവിടെ ഓടി നടക്കുന്ന ഉണ്ണിക്കുട്ടന്മാരെ നോക്കി സ്വര്‍ഗ്ഗം ചിരിക്കുമ്പോള്‍ അവിടെതൂവ്വിതെറിക്കുന്ന വേണ്മേഘങ്ങള്‍. ഭൂമിയില്‍ വേനലുണ്ട്‌ അത്‌കൊണ്ട്‌ ഞങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗം വേണ്ടയെന്ന്‌ വിളിച്ചു പറയുന്ന കവികള്‍.

പാവക്കയുടേയും പയറിന്റേയും വിത്തുകള്‍ തേടുന്ന വീട്ടമ്മമാര്‍.അവയെല്ലാം മണ്ണില്‍ കുഴിച്ചിടാന്‍ കൈലിമുണ്ട്‌ മടക്കിക്കുത്തി  പറമ്പിലേക്കിറങ്ങുന്ന അവരുടെ പ്രിയതമന്മാര്‍.അവരുടെ ചുണ്ടില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍... താതിനന്ത, താതിനന്ത..താതിനന്ത .തെയ്യം താര... കറുകുറുകെ ചെറുകുറകെ..ചെമ്പക ജീരക വിത്തെല്ലാം വരിപാകുന്നേ.. മത്ത പൂത്തതും, കാ പറിക്ലതും കറിക്കരിക്ലതും നെയ്യപ്പം ചുട്ടതും നീ അറിഞ്ഞോടി....അദ്ധ്വാനത്തെ ആയാസരഹിതമാക്കാന്‍ പണ്ടുള്ളവര്‍ പാടിയ ഇമ്പമേറിയവരികള്‍. ഉത്സാഹത്തിന്റെ ഉപ്പേരിനുറുക്കുകള്‍പൊടിയുന്ന ഉപ്പുരസമുള്ളപാട്ടുകള്‍.പേനപിടിച്ച കൈകളെ പരിഹസിക്കുന്ന തൂമ്പമണ്ണില്‍ കവിത എഴുതുകയും `ഒളി കണ്ണാല്‍ എന്നെ നോക്കൂലെ എന്ന്‌ അയല്‍ക്കാരിയോടു കിന്നാരം പറയുകയും `ചെയ്യുന്നു. വിത്തുകള്‍ മുളച്ച്‌ ചെടികളാകുമ്പോള്‍ നാടന്‍ കര്‍ഷകനെപോലെ എല്ലാവരുടേയും മനംകുളിര്‍ക്കുന്നു. പറമ്പില്‍ മുഴുവന്‍ ചുറ്റിപടര്‍ന്ന്‌ നീണ്ട്‌ കിടക്കുന്ന മത്തങ്ങയുടെ വള്ളികളെ ആശ്‌ചര്യത്തോടെ നോക്കിനില്‍ക്കുന്ന അയല്‍ക്കാരിയുടെ പൂച്ചകണ്ണുകളെ നേരിടാന്‍ ഒരു നോക്ക്‌ കുത്തിനട്ടാലോ എന്നാലോചിച്ച്‌ പുഞ്ചിരിച്ചപ്പോള്‍ ഒന്നുമറിയാതെ അയല്‍ക്കാരിയും പുഞ്ചിരിച്ചത്‌ മധുരമായ ഒരു കോളേജ്‌ പ്രണയത്തിന്റെ ഓര്‍മ്മ പുതുക്കി.`ഗോരിതേര ഗാവ്‌ ബഡ പ്യാര,മെതോ ഗയ മാര'' എന്ന്‌ മൂളാന്‍ തോന്നുന്ന അനര്‍ഘനിമിഷങ്ങള്‍.ഓരൊ നിമിഷവും വര്‍ണ്ണാഭമാണ്‌. അനുഗ്രഹപ്രദമാണ്‌. .പ്രക്രുതിയെ തൊട്ടുരുമ്മിനില്‍ക്കുമ്പോള്‍ അവളുടെ മുഖത്ത്‌ പ്രസാദമധുരമായപ ുഞ്ചിരിവിരിയുന്നു. കയ്‌പ്പക്കയുടെ ഇലകള്‍ പടര്‍ത്തുന്ന ഗന്ധം, മത്തയും കുമ്പളവും പൂവ്വിട്ട്‌നില്‍ക്കുന്നത്‌, തക്കാളിപഴങ്ങളുടെ അരുണിമ, പച്ചപുല്ലില്‍ ചാടി ചാടിനടക്കുന്ന പച്ചകുതിര. അമേരിക്കയിലെ ഇംഗ്ലീഷ്‌ മണ്ണില്‍മലയാളഭാഷയുടെ മാദക ഭംഗി. കായ്‌കനികള്‍ പേറിനില്‍ക്കുന്ന ചെടികളെ കൗതുകത്തോടെ നോക്കുന്ന കുട്ടികളുടെ കുഞ്ഞികണ്ണുകള്‍. നമ്മള്‍ കടയില്‍നിന്നും വാങ്ങിക്കുന്ന പച്ചക്കറികള്‍ ഇങ്ങനെവിളയുന്നു എന്നറിയുന്ന അവരുടെ വിസ്‌മയം. വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ കേരളത്തിലെ പാലക്കാട്ടേക്ക്‌പോകുകയായിരുന്ന ഒരു ഐ.എ.എസ്സ്‌ ഓഫീസറുടെ കുടുംബത്തിലെ കൊച്ചുമകന്‍ നെല്‍ചെടി കണ്ട്‌ `അരിശ്‌ ചെടിയാ' എന്ന്‌ ചോദിച്ച ചോദ്യവുമായി ഇന്നും അവനു പിന്‍ഗാമികള്‍.

വേനല്‍പകലുകള്‍ എല്ലാവര്‍ക്കും ഊര്‍ജ്ജം പകരുന്നു.ഇലകള്‍ക്കെല്ലാം നല്ലപച്ച നിറം വരുമുമ്പേ, നട്ട്‌ വളര്‍ത്തുന്ന നാടന്‍ ചെടികളും പച്ചക്കറികളും പൂവ്വിടും മുമ്പേ വെയില്‍വിരിക്കുന്ന കസവുമുണ്ടു്‌ തോളിലിട്ട്‌ തൊടികളില്‍നടന്ന്‌ ഒന്നിള വേല്‍ക്കാന്‍ എന്തുസുഖമാണ്‌. മദ്ധ്യവയസ്സിന്റെ അതിരുകള്‍ ലംഘിച്ച അമേരിക്കന്‍ മലയാളികള്‍ക്ക്‌ വേനല്‍ സുഖംപകരുന്ന കാലമാണ്‌. ഗ്രീഷ്‌മജ്വാലയില്‍ വെന്ത്‌ പാകം വന്ന വെയില്‍, ചൂട്‌പിടിപ്പിച്ച്‌ എടുക്കുന്ന ആയുര്‍വേദ കിഴികള്‍പോലെ പ്രക്രുതിഅവര്‍ക്ക്‌ സൗജന്യ ചികിത്സഒരുക്കുന്നു. ജീവിതത്തിന്റെ അന്തിത്തിരിവിളക്കില്‍ തെളിയുന്നപ്രകാശത്തില്‍ നില്‍ക്കുന്നവര്‍ ഭാഗ്യവാന്മാരാണ്‌്‌. മഹാകവിപിപറഞ്ഞപോലെ പകല്‍ ഒടുങ്ങി സന്ധ്യവരുമ്പോള്‍ഭൂമിക്ക്‌സൗന്ദര്യം കൂടുന്നു. അദ്ദേഹത്തിന്റെ വരികള്‍: അന്തികള്‍ ചോദിച്ചി,തെങ്ങുന്നുവന്നതീയത്ഭുത സൗന്ദര്യം. മന്നിനുനല്‍കുവാന്‍ സന്ധ്യകളപ്പെരും, പൊന്നിന്‍ കിഴിയഴിക്കുമ്പോള്‍. അന്തിവാനം അതിന്റെ വലിയസഞ്ചിയില്‍ നിന്നും വലിച്ചെറിയുന്നപൊന്‍നാണയങ്ങള്‍ കൊണ്ട്‌ ഭൂമിക്ക്‌ അഴക്‌ ഏറുന്നു. അതെപോലെ സമയരഥ ചക്രമുരുണ്ട്‌ പലരും അവരുടെ ബാല്യ-കൗമാര=യൗവ്വന കാലങ്ങള്‍ താണ്ടി വാര്‍ദ്ധക്യത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ജീവിതം മനോഹരമാകുന്നു. മനോഹരമാക്കേണ്ടതാണ്‌.പ്രക്രുതിയെസ്‌നേഹിച്ചു നോക്കുക. അവള്‍ നിത്യകാമുകി, സ്‌നേഹിക്കുന്ന മനസ്സുകള്‍ക്ക്‌ ഓരോ പുലരിയിലും പ്രണയോപഹാരങ്ങളുമായി സുസ്‌മിതം തൂകിനില്‍ക്കുന്നസ്വര്‍ണ്ണമയി. സ്‌നേഹിക്ലമനസ്സുകളെ ഒരിക്കലും വഞ്ചിക്കാത്തവള്‍ പ്രക്രുതി എന്ന്‌ വേഡ്‌സ്‌വര്‍ത്തും അവളെ പുകഴ്‌ത്തുന്നു.

വേനല്‍ ചൂട്‌ തളര്‍ത്തുമ്പോള്‍ പച്ചമരത്തണലില്‍ ഇരുന്ന്‌ ചുറ്റും കണ്ണോടിക്കുക. ഹൃദയാവര്‍ജ്ജകമായ രംഗങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കുന്നു. അങ്ങ്‌ദൂരെ ഏകാകിയായ ഒരു കൊയ്‌ത്തുകാരിയെ കാണുന്നില്ലേ? അവള്‍ വിഷാദ്‌മധുരമായ ഒരു ഗാനം പാടുന്നുണ്ട്‌. അവളുടെ മനോഹരമായ പാട്ടില്‍ താഴ്‌വര കവിഞ്ഞൊഴുകുന്നു. അവള്‍ പാടുന്നത്‌ എന്താണെന്നറിയാതിരുന്നിട്ടും കവിയെ അത്‌ ആകര്‍ഷിച്ചു.മലകളും താഴവരകളും പുഴകളുമൊക്കെയുള്ള നാട്ടില്‍നിന്ന്‌വന്നവര്‍ക്ക്‌ ഇവിടത്തെ ഓരോ ദ്രുശ്യങ്ങളും ഗ്രഹതുരത്വമുണര്‍ത്തുന്നു. അത്‌കൊണ്ട്‌തന്നെ പ്രക്രുതിയുടെ അഴക്‌ കണ്ട്‌ഇത്തിരിനേരമെങ്കിലും വിസ്‌മൃതരായിരിക്കാന്‍ ഉല്‍ക്കടമായ ഒരു അഭിനിവേശം അവരില്‍ ഉണരുന്നു.ആംഗല കവിവേഡ്‌സ്‌വര്‍ത്ത്‌ `റ്റിന്റന്‍ എബെ' എന്ന കവിതയില്‍ പ്രക്രുതിയെപാടിപ്പു കഴ്‌ത്തുന്നുണ്ട്‌. യൗവനനാളുകളില്‍ പ്രക്രുതി പകര്‍ന്ന ആവേശം അല്ലെങ്കില്‍ കൗതുകം കാലം കവര്‍ന്നെങ്കിലും മുതിര്‍ന്ന പ്രായത്തില്‍ അദ്ദേഹത്തിനു പ്രകൃതിയില്‍നിന്നും മനുഷ്യകുലത്തിന്റെ വിഷാദാത്മകമായ സംഗീതം കേള്‍ക്കാന്‍ കഴിഞ്ഞുവെന്നു.ചെറുപ്പത്തിലെ പ്രക്രുതിയുമായി നടത്തിയ ഹ്രുദയസംവാദം പ്രായമാകുമ്പോഴും മനസ്സില്‍നടക്കുന്നു. ആ സമയത്ത്‌ പ്രക്രുതിയെനോക്കി കാണാനും മനുഷ്യ ജീവിതവുമായി പ്രക്രുതിക്കുള്ള ബന്ധത്തെ മനസ്സിലാക്കാനും കഴിയുന്നു. അതെപോലെ കേരളത്തിന്റെ പ്രക്രുതിമനോഹാരിത അനുഭവിച്ചവര്‍ ആസ്വദിച്ചവര്‍ ഇവിടേയും അത്തരം ദ്രുശ്യങ്ങള്‍ക്ക്‌ മുന്നില്‍മിഴിനട്ട്‌ നിന്നുപോകും.എന്തോ നഷ്‌ടപ്പെട്ട ഒരു വിഷാദം മനസ്സില്‍ കിനിയുമെങ്കിലും ഇപ്പോഴുള്ള അവസ്‌ഥയോട്‌ പൊരുത്തപ്പെടാന്‍ കഴിയുന്നു. എല്ലാ മനുഷ്യമനസ്സുകള്‍ക്കും പ്രക്രുതിസാന്ത്വനമേകുന്നു.മഴയെ ശപിക്കയും ചൂടിനെശപിക്കയും ചെയ്യുന്നവര്‍ അതിനിടയില്‍ അനുഭവിക്കുന്ന സുഖശീതളാനുഭവങ്ങളെ കുറിച്ച്‌ ഓര്‍ക്കുന്നില്ല.

കിളികള്‍പ്രത്യേകിച്ച്‌ മഞ്ഞ്‌ കാലത്തില്‍നിന്ന്‌രക്ഷപ്പെട്ട്‌ തിരിച്ചെത്തിയവര്‍ വസന്തകാലം കഴിഞ്ഞെത്തുന്ന വേനലിലും അമേരിക്കയില്‍പാട്ട്‌ കച്ചേരികള്‍ നടത്താറുണ്ട്‌. നമ്മള്‍ അവരുടെ പാട്ട്‌ ശ്രദ്ധിക്കുന്നുവെന്നറിയുമ്പോള്‍ അവരുടെ ശ്രുതി-ലയ;-താളങ്ങള്‍ക്ക്‌ വശ്യതയേറുന്നു. നാട്ടില്‍ കുയിലിന്റെ പാട്ടിനുമറുപാട്ട്‌പാടി അതിനെചൊടിപ്പിക്കുന്ന ബാല്യകാലസ്‌മരണകള്‍ ഇവിടേയും ഉണരുന്നു. ഇംഗ്ലീഷ്‌ കവി ജോണ്‍ കീറ്റ്‌സ്‌ അടുക്കളയിലെ തീന്മേശക്ക്‌ ചുറ്റുമിട്ടിരുന്ന ഒരു കസേരവലിച്ചു കൊണ്ടുപോയി പറമ്പിലെ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന്‌ ഒരു വാനമ്പാടിയുടെ പാട്ട്‌കേട്ടിരിക്കയും ആ പക്ഷിക്കായി ഒരു ഗീതം രചിക്കയും ചെയ്‌തുവത്രെ.ഗ്രീഷ്‌മത്തിന്റെ സംഗീതം പാടിവരുന്നവാനമ്പാടിയെ കവിക്ക്‌ ഇഷ്‌ടമായി. ഒരിറക്ക്‌ വീഞ്ഞ്‌ കുടിച്ച്‌ അതിന്റെ ലഹരിയില്‍ ആരും കാണാതെ ഈ ലോകത്തില്‍ നിന്നും അപ്രത്യക്ഷനായി അവ്യക്‌തമായവനാന്തരങ്ങളില്‍ ആ കിളിയോടൊത്ത്‌ചേരാന്‍ അദ്ദേഹം ആഗ്രഹിച്ചു, ജീവിത വ്യഥകളില്‍നിന്നു, മുഷിപ്പില്‍ നിന്നൊക്കെമോചനം നേടാന്‍. പിന്നെ കവിക്ക്‌തോന്നി കവിതയുടെ അദ്രുശ്യമായ ചിറകുകളിലേറി കിളിയെ പിന്‍തുടരാമെന്ന്‌.വേനല്‍ കാലം മനുഷ്യര്‍ക്കായി എന്തൊക്കെ ഒരുക്കുന്നു. നമ്മള്‍ക്കറിയാത്ത ഭാഷയില്‍പാടുന്ന കിളികള്‍ക്കും വാക്ക്‌ എന്ന അനുഗ്രഹമുണ്ടായിരിക്കും. ശ്രീവി. മധുസൂദനന്‍ നായര്‍ എഴുതി `ഏകാന്തതയിലെ ചങ്ങാതിയും ഭൂമിയുടെ ഉപ്പുമാണ്‌ വാക്ക്‌ എന്ന്‌ `വാക്കെന്റെ പ്രേയസിയാകുന്നു പ്രാണനില്‍ വാദനം ചെയ്യുമുന്മാദിനിയാകുന്നു.ഞങ്ങളന്യോന്യം നിറഞ്ഞുനിന്നെരിയുന്നു, മെക്ലെപ്രകാശങ്ങളൊക്കെ ഞാനാവുന്നു.ഇംഗ്ലീഷ്‌ കവി കീറ്റ്‌സും എഴുതി `ഞാന്‍ വാക്കുകളെ ഒരു കാമുകനെപോലെ സ്‌നേഹിക്കുന്നുവെന്ന്‌''.

കാലങ്ങള്‍ മാറിവരാന്‍ വേണ്ടിഭൂമിയുടെ അച്ചുതണ്ട്‌ ചരിച്ച്‌ വച്ചിരിക്കുന്നു. എന്നും ഒരേ കാലാവസ്‌ഥയായിരിക്കുക എത്രയോ വിരസം. മനുഷ്യ ജീവിതത്തിലും അങ്ങനെനാലു കാലങ്ങള്‍, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം.

(വേനല്‍ കുറിപ്പുകള്‍തുടരുകം)
ഏകാകിയായ കൊയ്‌ത്തുകാരി (വേനല്‍ക്കുറിപ്പുകള്‍: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
Mohan Parakovil 2015-06-29 11:40:49
എയര് കണ്ടീഷൻ മുറിയില ഇരുന്ന് അമേരിക്കൻ മലയാളിക്ക് വേനലിന്റെ സൌന്ദര്യത്തെ കുറിച്ച് എഴുതാം. ഇവിടെ നാട്ടിൽ വേനലിനു ഈ പറയുന്ന ഭംഗിയൊന്നും കാണുന്നില്ല . എന്തായാലും വായനാസുഖം തരുന്ന എഴുത്ത്. വീണ്ടും കോളെജ് ദിവസങ്ങളിലേക്ക് ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സിലേക്ക് ഒന്ന് കൂടി കയറാൻ കഴിഞ്ഞു.
A.C.George 2015-06-29 17:20:50

Mr. Sudhir Sir,

What a beautiful narration. … Again you are taking me to my good old golden days.  Our “Grihathura Chinthakal” . The innocent memories of our Good old child hood life in Maaveli Naad, Kerala.  I enjoyed to its entirety.

andrew 2015-06-30 10:39:47
very interesting to read. The author has hidden some holy thoughts behind  the incidents.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക