Image

ജര്‍മനിയില്‍ തൊഴിലുള്ളവരുടെ എണ്ണം റെക്കോഡ്‌ സൃഷ്‌ടിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 07 January, 2012
ജര്‍മനിയില്‍ തൊഴിലുള്ളവരുടെ എണ്ണം റെക്കോഡ്‌ സൃഷ്‌ടിച്ചു
ബര്‍ലിന്‍: ജര്‍മനിയില്‍ തൊഴിലുള്ളവരുടെ എണ്ണം സര്‍വകാല റെക്കോഡ്‌ ഭേദിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ജര്‍മനിയില്‍ സൃഷ്‌ടിക്കപ്പെട്ടത്‌ അര മില്യന്‍ തൊഴിലവസരങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഏകദേശം 41.04 മില്യന്‍ ആളുകളാണ്‌ ജര്‍മനിയില്‍ ജോലി ചെയ്യുന്നവരായി ഉണ്‌ടായിരുന്നത്‌. 535,000 പേരുടെ വര്‍ധനയാണിത്‌. അതായത്‌ 1.3 ശതമാനം വര്‍ധന 12 മാസത്തിനുള്ളില്‍ രേഖപ്പെടുത്തി. ഇത്രയും ആളുകളെ തൊഴില്‍ മേഎലയില്‍ കയറിക്കൂടാന്‍ ആകര്‍ഷിച്ചപ്പോഴും നിലവില്‍ അനേകം തസ്‌തികകള്‍ വിവിധ മേഖലകളില്‍ ഒഴിഞ്ഞുകിടപ്പുള്ളത്‌ തൊഴില്‍ദാതാക്കളെ ആകുലപ്പെടുത്തുന്നുണ്‌ട്‌.

സ്‌കില്‍ഡ്‌ ലേബേഴ്‌സിന്റെ ദൗര്‍ലഭ്യം ഇപ്പോഴും ജര്‍മനിക്ക്‌ ഒരു തലവേദനയാണ്‌. ജര്‍മനിയില്‍ ആദ്യമായാണ്‌ ജോലിയുള്ളവരുടെ എണ്ണം 41 മില്യനു മുകളില്‍ പോകുന്നത്‌. 82 മില്യനാണ്‌ രാജ്യത്തെ ജനസംഖ്യ.
ജര്‍മനിയില്‍ തൊഴിലുള്ളവരുടെ എണ്ണം റെക്കോഡ്‌ സൃഷ്‌ടിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക