Image

ജര്‍മനിയില്‍ കുടിയേറ്റ നിരക്ക്‌ കുതിച്ചുയരുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 07 January, 2012
ജര്‍മനിയില്‍ കുടിയേറ്റ നിരക്ക്‌ കുതിച്ചുയരുന്നു
ബര്‍ലിന്‍: യൂറോപ്പില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നതിനൊപ്പം ജര്‍മനിയിലേക്കുള്ള കുടിയേറ്റവും പെരുകുന്നു. 2011ന്റെ ആദ്യ പകുതിയില്‍ രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ 19 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 435,000 വിദേശികള്‍ പുതിയതായി ജര്‍മനിയിലെത്തിയെന്ന്‌ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ തന്നെ ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളില്‍ നിന്നാണ്‌ കൂടുതല്‍ കുടിയേറ്റക്കാര്‍ ജര്‍മനിയിലേക്കു വരുന്നതെന്നു വ്യക്തം.

യൂറോ സോണ്‍ പ്രതിസന്ധിക്കിടയിലും ജര്‍മനി മൂന്നു ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. തൊഴിലില്ലായ്‌മാ നിരക്കിലും കുറവു രേഖപ്പെടുത്തിയിരുന്നു. ഈ അനുകൂല സാഹചര്യങ്ങളാണ്‌ മെച്ചപ്പെട്ട ജീവിതം തേടി ജര്‍മനിയിലെത്താന്‍ മറ്റു യൂറോപ്യന്‍മാരെ പ്രേരിപ്പിക്കുന്നത്‌.

കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ ഗ്രീസില്‍നിന്നാണ്‌. രണ്‌ടാം സ്ഥാനം സ്‌പെയ്‌നിനാണ്‌. കിഴക്കന്‍ യൂറോപ്പിലെ പഴയ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിലും ഗണ്യമായ വര്‍ധനയുണ്‌ട്‌. അമേരിക്കയില്‍നിന്നും ഏഷ്യയില്‍നിന്നുമുള്ള കുടിയേറ്റത്തില്‍ 11 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഏഷ്യയില്‍ നിന്നു പ്രത്യേകിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ജര്‍മനിയില്‍ ഇപ്പോഴുമുണ്‌ട്‌. വിദ്യാഭ്യാസ വീിസയിലാണ്‌ ഇത്തരക്കാരുടെ കുടിയേറ്റം. മലയാളികളായ വിദ്യാര്‍ഥികളുടെ ഒരു നിരതന്നെ അടുത്തകാലത്ത്‌ ജര്‍മനിയിലേയ്‌ക്കു കുടിയേറിയത്‌ ജര്‍മനി ഇപ്പോഴും ഉന്നതപഠനത്തിനുള്ള പ്രയപ്പെട്ട രാജ്യമായി നിലകൊള്ളുന്നതിന്റെ സൂചനയാണ്‌.
ജര്‍മനിയില്‍ കുടിയേറ്റ നിരക്ക്‌ കുതിച്ചുയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക