Image

ബിജു ആബേല്‍ ജേക്കബിനു മാധ്യമ പുരസ്‌കാരം

Published on 07 January, 2012
ബിജു ആബേല്‍ ജേക്കബിനു മാധ്യമ പുരസ്‌കാരം
ദുബായ്‌: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഗ്ലോബല്‍ മീഡിയാ എകസ്‌ലന്‍സ്‌ പുരസ്‌കാരത്തിനു ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബിനെ തിരഞ്ഞെടുത്തു. 50001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ ജനുവരി ഒന്‍പതിന്‌ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ സമ്മാനിക്കും.

വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച്‌ മറ്റു ഒന്‍പതു പ്രവാസി ഇന്ത്യക്കാരെയും എക്‌സലന്‍സ്‌ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്‌. വിവിധ മാധ്യമങ്ങളിലൂടെ ഗള്‍ഫ്‌ മേഖലയിലെ മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളും മറ്റു വിഷയങ്ങളും അധിക്യതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ കഴിഞ്ഞതു പരിഗണിച്ചാണു ബിജുവിനെ തിരഞ്ഞെടുതെന്നു അവാര്‍ഡ്‌ നിര്‍ണയ സമിതി അധ്യക്ഷനും പ്രസാര്‍ ഭാരതി ഡയറകറുമായ ഡോ.ജോര്‍ജ്‌ വര്‍ഗീസ്‌ അറിയിച്ചു. ഇപ്പോള്‍ അജ്‌മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ്‌ എഫ്‌എമ്മില്‍ വാര്‍ത്താ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.
ബിജു ആബേല്‍ ജേക്കബിനു മാധ്യമ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക