Image

നീയും ഞാനും (കവിത: ബിന്ദു ടിജി)

ബിന്ദു ടിജി Published on 10 July, 2015
നീയും ഞാനും (കവിത: ബിന്ദു ടിജി)
എന്നില്‍  ഉമിക്കനലായി  എരിയുന്ന  നീ 
ശാശ്വതദീപ്തി യാണെന്നറിയവേ  
അത് ഞാന്‍ ഊതി പെരുപ്പിക്കയാണ് .

എന്തിനിങ്ങനെ 
ഒരാളോട്  മാത്രം  ഇത്രമേല്‍  കൂറ് 
ഒച്ചയനക്കങ്ങള്‍  ഇല്ലാതെ 
ഒളിച്ചും പാത്തും 
എത്തുമെന്നോര്‍ക്കുവതെന്തിന്. 

നിന്‍ മുഖാരവിന്ദ ദര്‍ശനം
മോഹിച്ചെത്രയോ ചിത്രങ്ങള്‍ 
കോറി വരച്ചു ഞാന്‍. 
ഒരു  തൂവെള്ള  തൂവാല കരുതി 
കാത്തു കാത്തങ്ങനെ......

വരകളിലും  വാക്കുകളിലും  
ഒന്നും  പിടി  തരാതെ  
എവിടെയോ  മറയുകയാണ് നീ 
പിന്നെ  ഈ  ഞാനും.

നീയും ഞാനും (കവിത: ബിന്ദു ടിജി)
Join WhatsApp News
വായനക്കാരൻ 2015-07-10 06:09:23
കള്ളനാണവൻ
കാത്തിരിക്കുന്നവരെ കടാക്ഷിക്കാറില്ല.

കർമ്മബദ്ധരായി
കർമ്മനിരതരായി
കനിവോടെ കൈലേസ്സു തുന്നുമ്പോൾ
കള്ളന്റെ വരവും പോക്കും അറിയുന്നില്ല
ആർക്കറിയണം!



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക