Image

ബ്രിട്ടണില്‍ ഗ്യാസ്‌ വില കുറയുന്നു

Published on 09 January, 2012
ബ്രിട്ടണില്‍ ഗ്യാസ്‌ വില കുറയുന്നു
ലണ്‌ടന്‍: ഗ്യാസിന്റെയും ഇലക്ട്രിസിറ്റിയുടെയും വില പത്തുശതമാനം വരെ കുറയ്‌ക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നു. ഇപ്പോള്‍ തന്നെ ചില ചെറുകിട സപ്ലൈയര്‍മാര്‍ വില കുറച്ചിട്ടുണ്‌ട്‌. ഹോള്‍സെയില്‍ വിലയില്‍ കുറവുണ്‌ടായതാണ്‌ ചില്ലറ വില്‍പ്പനയുടെയും വില കുറയ്‌ക്കാന്‍ വിതരണക്കാരെ പ്രേരിപ്പിക്കുന്നത്‌. ബ്രിട്ടണിലെ ആറ്‌ പ്രമുഖ എനര്‍ജി കമ്പനികളാണ്‌ വില കുറയ്‌ക്കാന്‍ ഒരുങ്ങുന്നത്‌.

കാര്യമായ മഞ്ഞുവീഴ്‌ചയില്ലാത്തതിനാല്‍ ഗ്യാസിന്റെ സ്‌റ്റോക്ക്‌ പലര്‍ക്കും അധികമാണ്‌. ഇതുകൊണ്‌ടുതന്നെ ഹോള്‍സെയില്‍ വില കുറഞ്ഞു. 25 ശതമാനം വരെയാണ്‌ കുറവു വന്നത്‌.

16 മില്യണ്‍ കുടുംബങ്ങള്‍ക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന ബ്രിട്ടീഷ്‌ ഗ്യാസ്‌ ഉടന്‍ വില കുറയ്‌ക്കുമെന്നു പ്രതീക്ഷിക്കുന്നു. വിപണിയിലെ ഗ്യാസിന്റെ 50 ശതമാനവും ഇലക്ട്രിസിറ്റിയിലെ 25 ശതമാനവും കൈകാര്യം ചെയ്യുന്നത്‌ ബ്രിട്ടീഷ്‌ ഗ്യാസാണ്‌. ബ്രിട്ടീഷ്‌ ഗ്യാസിന്റെ പേരന്റ്‌ കമ്പനിയായ സെന്‍ട്രിക്ക ഫെബ്രുവരി 23ന്‌ വാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പായി വില കുറയ്‌ക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പത്തുശതമാനം വില കുറച്ചാല്‍തന്നെ വീടുകള്‍ക്ക്‌ പ്രതിവര്‍ഷം 128 പൗണ്‌ട്‌ ലാഭിക്കാമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.
ബ്രിട്ടണില്‍ ഗ്യാസ്‌ വില കുറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക