Image

ലണ്ടനിലെ മാഡം ടുസാഡ്‌സ്‌ മ്യൂസിയത്തില്‍ തിളങ്ങാന്‍ മാധുരി ദീക്ഷിതും

ജോസ്‌ കുമ്പിളുവേലില്‍ Published on 09 January, 2012
ലണ്ടനിലെ മാഡം ടുസാഡ്‌സ്‌ മ്യൂസിയത്തില്‍ തിളങ്ങാന്‍ മാധുരി ദീക്ഷിതും
ലണ്‌ടന്‍: ഇന്ത്യന്‍ സ്‌ത്രീ സൗന്ദര്യത്തിന്റെ ശാലീനത മെഴുകുരൂപത്തില്‍ ലണ്‌ടനിലെ മാഡം ടുസാഡ്‌സ്‌ മ്യൂസിയത്തില്‍ സ്ഥാനം പിടിക്കുന്നു. ബോളിവുഡിലെ സൗന്ദര്യധാമമായ നാല്‍പ്പത്തിയഞ്ചുകാരി മാധുരി ദീക്ഷിതിന്റെ മെഴുകുപ്രതിമയാണ്‌ മാഡം ടുസാഡ്‌സ്‌ മ്യൂസിയത്തില്‍ പ്രതിഷ്‌ഠിക്കുന്നത്‌.

മാധുരിയുടെ മെഴുകില്‍ തീര്‍ത്ത പ്രതിമയില്‍ അണിയിക്കുന്ന സാരി ഒരുക്കുന്നത്‌ മനീഷ്‌ മല്‍ഹോത്ര എന്ന വസ്‌ത്രാലങ്കാര വിദഗ്‌നാണ്‌. ഏകദേശം 1,22 കോടിയോളം രൂപ ചെലവുചെയതു നിര്‍മിക്കുന്ന സുന്ദരപ്രതിമ അടുത്ത മാര്‍ച്ചോടെ മ്യൂസിയത്തില്‍ സ്ഥാപിക്കും.

അന്തരിച്ച വിശ്വപ്രസിദ്ധ ചിത്രകാരന്‍ എം.എഫ്‌ ഹുസൈന്റെ നിറക്കൂട്ടുകളില്‍ ചാലിച്ച പ്രതിരൂപമാവാന്‍ മോഹിച്ച്‌ മാധുരി ദീക്ഷിത്‌ സ്‌ത്രീസൗന്ദര്യത്തിന്റെ മുഴുരൂപം പൂര്‍ണ്ണനഗ്നയാക്കി പോസ്‌ ചെയ്‌തത്‌ ബോളിവുഡില്‍ മാത്രമല്ല ലോകമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

ഡോ. ശ്രീറാം മാധവാണ്‌ മാധുരിയുടെ ഭര്‍ത്താവ്‌. രണ്‌ടു മക്കളുണ്‌ട്‌ ഇവര്‍ക്ക്‌. കുറെക്കാലം വിദേശത്തായിരുന്നു വാസമെങ്കിലും ഇപ്പോള്‍ മുംബെയിലാണ്‌ താമസം.

അമിതാഭ്‌ ബച്ചന്‍, ഐശ്വര്യറായ്‌, ഷാരൂഖ്‌ ഖാന്‍, ഋത്വിക്‌ റോഷന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ്‌ താരങ്ങളുടെ മെഴുകു പ്രതിമകള്‍ ഈ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്‌ട്‌. ബോളിവുഡ്‌ സുന്ദരി കരീന കപൂറാണ്‌ മാഡം ടുസാഡ്‌സില്‍ ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ച ഇന്ത്യന്‍ വനിത.
ലണ്ടനിലെ മാഡം ടുസാഡ്‌സ്‌ മ്യൂസിയത്തില്‍ തിളങ്ങാന്‍ മാധുരി ദീക്ഷിതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക