Image

അല്ലയോ സുധാകര സഖാവേ ..നടിമാര്‍ ഏതു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണോ ?(അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 21 July, 2015
അല്ലയോ സുധാകര സഖാവേ ..നടിമാര്‍ ഏതു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണോ ?(അനില്‍ പെണ്ണുക്കര)
നമ്മുടെ മുന്‍ മന്ത്രിയും സഖാവുമായ ജി.സുധാകരന്‍ കവിതയെഴുതി നാല് ലക്ഷം രൂപ കഴിഞ്ഞ 4 വര്‍ഷമായി ഉണ്ടാക്കിയതായി അടിച്ച പുളുവിനു പുറകെ പറഞ്ഞ പടക്കമായിരുന്നു നമ്മുടെ മലയാള നടിമാര്‍ക്കിട്ടുകൊടുത്ത പണി .സുധാകര്‍ജി പറഞ്ഞത്'ദേ ..ഇതാ ..

'ഒരു സിനിമാ നടി ശ്രദ്ധേയമാകണമെങ്കില്‍ അഭിനയിച്ചാല്‍ മതി, പണ്ടൊക്കെ അഭിനയിച്ചാല്‍ മതി,. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. വസ്ത്രം കുറച്ചൊക്കെ കുറച്ച് ഒരു പ്രത്യേക തരത്തില്‍ അഭിനയിച്ചാല്‍ പെട്ടെന്നങ്ങ്, വൈറലാവുകയെന്നാ പറയാ. ഒരു ഭാഷയും കണ്ടു പിടിച്ചിട്ടുണ്ട്.''പിന്നെ ടെലിവിഷനില്‍ വൈകുന്നേരം അവതാരകരുമായി കൊഞ്ചി കുഴയലാണ്. ഇത്രേം മുറിയൊരു മുടിയുണ്ട്. അതിങ്ങിട്ട് അങ്ങിട്ട് കളിക്കും.'

സംഭവം ഇത്രേയുള്ളൂ .പണി പാളിയില്ലേ ..അല്ല സഖാവേ സഖാവിനോട് ആരാ പറഞ്ഞത് ഇക്കാര്യം . ഒരു നടിയും അല്പവസ്ത്രധാരികളായി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല.അവിടെയാണ് പുരുഷന്റെ പസക്തി .അതിനെക്കുറിച്ച് വിശദീകരിക്കേണ്ടല്ലോ .

പഴയ പുരുഷന്മാര്‍ ഇപ്പോഴും കൊതിയോടെ ഓര്‍ക്കുന്ന ഒരു നടിയാണ് വിജശ്രീ .മലയാള സിനിമ അടക്കി വാണിരുന്ന നടിയായിരുന്നു വിജശ്രീ. പ്രേംനസീറിന്റെ നിരവധി സിനിമകളില്‍ നായികയായിരുന്ന വിജശ്രീ സിനിമയില്‍ അവസരം കുറഞ്ഞതോടെ സെക്‌സിയായി വേഷമിടുകയായിരുന്നു. വണ്ടിക്കാരി, യൗവനം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തന്നെ കൊണ്ട് പണമുണ്ടാക്കിയവരെല്ലാം പിന്നീട് ഉപേക്ഷിച്ചപ്പോള്‍ വിജയശ്രീ ആത്മഹത്യയില്‍ അഭയം കണ്ടെത്തി.

മലയാളത്തിലെ മാദക നടിമാര്‍ എന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുക സില്‍ക്ക് സ്മിതയും ഷക്കീലയുമാണ്. അവര്‍ക്കു ശേഷമേ ഡിസ്‌കോ ശാന്തിയും അനുരാധയും രേഷ്മയുമൊക്കെ വരികയുള്ളൂ. യുവാക്കളുടെ തീക്ഷ്ണ യൗവനത്തെ അത്രമേല്‍ ഉറക്കം കെടുത്തിയ നടിമാരായിരുന്നു ഇവര്‍. കാമം കത്തുന്ന കണ്ണുകളും ആരെയും കീഴടക്കുന്ന ശരീര വടിവുമായിരുന്നു ഇവരുടെയൊക്കെ പ്രത്യേകത. സൂപ്പര്‍സ്റ്റാറുകളുടെ സിനിമയില്‍ പോലും സാന്നിധ്യമാകാന്‍ കഴിഞ്ഞ ഇവര്‍ ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇന്ന് മുന്‍നിര നായികമാര്‍ തന്നെയാണ് ഐറ്റം ഡാന്‍സുകളിലൂടെ ഇവര്‍ ചെയ്തിരുന്ന കാര്യങ്ങളെല്ലാം കാമറയ്ക്കു മുന്‍പില്‍ ചെയ്യുന്നത്. എങ്കിലും സില്‍ക്കിനും ഷക്കീലയ്ക്കും ഇന്നും യുവാക്കളുടെ മനസ്സില്‍ നിന്നിറങ്ങിപോകാന്‍ സാധിച്ചിട്ടില്ല.പക്ഷെ ഇവരെ കൊണ്ട് ഇതൊക്കെ ചെയ്ത് കൊടീശ്വരന്മാര്‍ ആയത് പല നിര്‍മ്മാതാക്കളും സംവിധായകരുമാണ് .ജീവിതം പോലും കൈവിട്ടു പോകുമ്പോള്‍ പിന്നെ പല നടിമാര്‍ക്കും അല്പവസ്ത്രധാരികളായി സിനിമയിലും അണിയറയിലും നില്‍ക്കുകയല്ലാതെ മറ്റൊരുമാര്‍ഗവുമില്ല സഖാവേ .

പ്രധാന നടിമാര്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ നാലിലൊന്ന് പോലും ഈ രണ്ടാംകിട നടിമാര്‍ക്ക് ലഭിക്കുന്നില്ല .

ഒരു സിനിമ തുടങ്ങുന്നതിനു മുന്‍പേ തുടങ്ങും നിര്‍മ്മാതാക്കളുടെയും ആശ്രിതരുടെയും അന്വേഷണങ്ങള്‍ ..ആരെയൊക്കെ തങ്ങളുടെ ചൊല്‍പ്പടിയില്‍ കിട്ടും എന്നൊക്കെ.ചില നടിമാര്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 2 റേറ്റ് വാങ്ങുന്നുണ്ട് ,അല്ലെങ്കില്‍ കൊടുക്കുന്നുണ്ട്.ഇതൊക്കെ കേരളത്തിലെ പോടികുഞ്ഞുങ്ങള്‍ക്കുപോലും അറിവുള്ള കാര്യങ്ങളാണ്.ഇതൊക്കെ അറിഞ്ഞിരുന്നുകൊണ്ട് നടിമാരുടെ മേക്കിട്ടുകയറിയത് അവര്‍ പ്രതികരിക്കാത്തത് കൊണ്ടാകും.ഈ പറച്ചില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് നേരെ ആയിരുന്നുവെങ്കില്‍ പണി പാളിയേനെ.ഇതിനിടയില്‍ ചാനലുകള്‍ക്കിടയില്‍ പത്തു  ചര്‍ച്ച എങ്കിലും നടന്നേനെ ..

'മനഷ്യന്റെ ശരീരഭാഗങ്ങള്‍ പരമാവധി പ്രദര്‍ശിപ്പിച്ചാല്‍ അങ്ങനെത്തെയൊരു സംസ്‌കാരത്തിലേക്ക് നമ്മള്‍ വഴുതി വീഴും. പിന്നെ കുട്ട്യേള് ഒളിച്ചോടി പോയത് പറഞ്ഞിട്ട് വല്യ കാര്യമുണ്ടോ. ഒളിച്ചോടി പോവില്ലേ. ഈ കൊച്ചുകുട്ടികള്‍ക്ക് വല്ലതും അറിയും. ഒരേസമയത്ത് ചെയ്യേണ്ടത് ചെയ്യാതിരിക്കുകയും അടികിട്ടുമ്പോള്‍ മോങ്ങുകയും ചെയ്യുന്നൊരു സമൂഹമാവരുത് നമ്മള്‍.' 

സുധാകരന്‍ ഇത്രേം കൂടി പറഞ്ഞു .സുധാകരന്‍ സഖാവ് പറഞ്ഞത് പെണ്‍കുട്ടികള്‍ ശ്രെദ്ധിക്കണം ഓക്കെ .പെണ്‍കുട്ടികള്‍ മാത്രമല്ല അവരെ നടിമാരാക്കാന്‍ നടക്കുന്ന രക്ഷകര്‍ത്താക്കളും ശ്രെദ്ധിക്കണം.ദാ ഇത് എഴുതിക്കോണ്ടിരിക്കുംപോഴും ഒരു സീരിയല്‍ നടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നു .സിനിമ ,സീരിയല്‍ ..ഇവയെല്ലാം ഒരു മായിക പ്രപഞ്ചമാ സഖാവേ .അതിപ്പോള്‍ നമ്മള്‍ എത്ര ഗീര്‍വാണമടിചാലും ഇതെല്ലാം ഇങ്ങനെ നടന്നുകൊണ്ടിരിക്കും ..

അല്ലയോ സുധാകര സഖാവേ ..നടിമാര്‍ ഏതു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണോ ?(അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക