Image

അഴിമതി ആരോപണം: സ്വിസ്‌ സെന്‍ട്രല്‍ ബാങ്ക്‌ മേധാവി രാജിവച്ചു

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 10 January, 2012
അഴിമതി ആരോപണം: സ്വിസ്‌ സെന്‍ട്രല്‍ ബാങ്ക്‌ മേധാവി രാജിവച്ചു
ബേണ്‍: സ്വിസ്‌ സെന്‍ട്രല്‍ ബാങ്ക്‌ മേധാവി ഫിലിപ്പ്‌ ഹില്‍ഡെബ്രാന്‍ഡ്‌ രാജിവച്ചു. ഹില്‍ഡെബ്രാന്‍ഡിന്റെ ഭാര്യ കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ 5,04,000 യുഎസ്‌ ഡോളറിന്റെ സ്വകാര്യ പണമിടപാടുമായി ബന്ധപ്പെട്ടാണ്‌ രാജി. കറന്‍സി എക്‌സ്‌ചേഞ്ച്‌ റേറ്റിന്റെ രഹസ്യങ്ങള്‍ ഭാര്യയ്‌ക്ക്‌ ചോര്‍ത്തിക്കൊടുത്തുവെന്നാണ്‌ ഹില്‍ഡെബ്രാന്‍ഡിനെതിരായ ആരോപണം. ചോര്‍ന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വിസ്‌ ഫ്രാങ്ക്‌- യുഎസ്‌ ഡോളര്‍ വിനിമയത്തിലൂടെ 75,000ഡോളറോളം ഫിലിപ്പിന്റെ ഭാര്യ സ്വന്തം പോക്കറ്റിലാക്കി. എന്നാല്‍ ഭാര്യ നടത്തിയ പണമിടപാടിനെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്നായിരുന്നു ഹില്‍ഡെബ്രാന്‍ഡ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌.

സ്വിസ്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനായിരുന്നു 48കാരനായ ഫിലിപ്പ്‌ ഹില്‍ഡെബ്രാന്‍ഡ്‌. വലതുപക്ഷ കക്ഷിയായ സ്വിസ്‌ പീപ്പിള്‍സ്‌ പാര്‍ട്ടിയിലെ അതികായകനും മുന്‍ നിയമ മന്ത്രിയുമായ ക്രിസ്റ്റഫര്‍ ബ്ലോച്ചര്‍ ആണ്‌ ആരോപണം ഉയര്‍ത്തിക്കൊണ്‌ടുവന്നത്‌. ഹില്‍ഡെബ്രാന്‍ഡിന്റെ രാജി സ്വീകരിച്ചതായി സ്വിസ്‌ ധനമന്ത്രി അറിയിച്ചു. സ്വിസ്‌ സെന്‍ട്രല്‍ ബാങ്ക്‌ വൈസ്‌ ചെയര്‍മാന്‍ തോമസ്‌ ജോര്‍ദാന്‌ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്‌ട്‌.
അഴിമതി ആരോപണം: സ്വിസ്‌ സെന്‍ട്രല്‍ ബാങ്ക്‌ മേധാവി രാജിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക