Image

മാര്‍ത്തോമ്മ യുവജനസഖ്യം സൗഹൃദസംഗമമൊരുക്കി

അനില്‍ സി. ഇടിക്കുള Published on 10 January, 2012
മാര്‍ത്തോമ്മ യുവജനസഖ്യം സൗഹൃദസംഗമമൊരുക്കി
അബുദാബി: സര്‍വജനത്തിനും സന്തോഷമൊരുക്കിയ തിരുപിറവിയുടെ സന്ദേശം ധന്യമാക്കിയ നിമിഷങ്ങളില്‍ ലേബര്‍ക്യാമ്പ്‌ നിവാസികളായ ആയിരത്തി ഇരുനൂറോളം പേര്‍ അബുദാബി മാര്‍ത്തോമ്മ ദേവാലയങ്കണത്തില്‍ ഒത്തുചേര്‍ന്ന്‌ ഹൃദ്യമായ സൗഹൃദസംഗമമൊരുക്കി.

ജാതി,മത, ഭാഷാ വ്യത്യാസങ്ങളെ മറന്ന്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, നേപ്പാള്‍, സിറിയ, ഈജിപ്‌റ്റ്‌ എന്നീ രാജ്യക്കാരും സംഗമവേളയെ ചേതോഹരമാക്കി.

ആഹ്ലാദനിമിഷങ്ങളുടെ വീര്‍പ്പുമുട്ടലില്‍ പരസ്‌പരം പുണര്‍ന്നും പരിചയം പുതുക്കിയും പുതിയ കൂട്ടുകാരെ കണെ്‌ടത്തിയും വിവിധ കലാപരിപാടികള്‍ ഒരുക്കിയും സൗഹൃദസംഗമം നടത്തി.

കുടുംബാംഗങ്ങളെ വിട്ടുപിരിഞ്ഞ്‌ ലേബര്‍ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കായി അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യമാണ്‌ ക്രിസ്‌മസ്‌ സൗഹൃദസംഗമമൊരുക്കിയത്‌. വിവിധ ലേബര്‍ക്യാമ്പ്‌ പ്രതിനിധികളായ രാജേഷ്‌പിള്ള, നിസാര്‍, ലിജോ ജോണ്‍ എന്നിവര്‍ ക്രിസ്‌മസ്‌ കേക്ക്‌ മുറിച്ച്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കെ.പി.കെ വേങ്ങര സന്ദേശം നല്‍കി. ഇടവക വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ്‌, സഹവികാരി റവ. ഷാജി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ വി.ജെ. തോമസ്‌, അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌കര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ.ബി. മുരളി, യുവജനസഖ്യം സെക്രട്ടറി സുനില്‍ ജോണ്‍ സാമുവല്‍, കണ്‍വീനര്‍ സിമ്മി സാം മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ഭാഷകളിലെ ഗാനങ്ങള്‍, അറബിക്‌ ഡാന്‍സ്‌, ഫയര്‍ ഡാന്‍സ്‌, ഗസല്‍, ഒപ്പന, ക്രിസ്‌മസ്‌ കരോള്‍, സാന്താക്ലോസ്‌, ഭാഗ്യ നറുക്കെടുപ്പുകള്‍, ക്രിസ്‌മസ്‌ ഡിന്നര്‍ എന്നിവ സംഗമത്തോടനുബന്ധിച്ച്‌ നടന്നു.
മാര്‍ത്തോമ്മ യുവജനസഖ്യം സൗഹൃദസംഗമമൊരുക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക