Image

റാം....റാം (രാമായണം കഥ, ഒരു കാവ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)

Published on 02 August, 2015
റാം....റാം (രാമായണം കഥ, ഒരു കാവ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)
രാമനെതീര്‍ത്തത്‌ ദൈവമാണെങ്കില്‍.
ദൈവത്തിനോടൊരു ചോദ്യം
രാമനെതീര്‍ത്തത്‌ ഹിന്ദുക്കളാണെങ്കില്‍
ഹിന്ദുക്കളാടൊരു ചോദ്യം.
കോസല രാജകുമാരനാം രാമന്റെ
ജന്മം കൊണ്ടെന്ത്‌ നാം നേടി
ത്രൈമ്പകം വില്ലുപൊട്ടിച്ചുകൊണ്ടാരു
പെണ്ണിനെവേട്ടുവീരാമന്‍
രണ്ടാം കുടി തള്ള കയ്യിലെടുത്തൊരു
തന്ത കല്‍പ്പിച്ചതീട്ടൂരം
അച്‌ഛന്റെ ആജ്‌ഞയെ പാലിക്കയാണെന്ന്‌
ബോധിപ്പിക്കുവാനായികേട്ടു
അന്നും കരഞ്ഞ്‌പറഞ്ഞു പ്രജകളി-
കല്‍പ്പന അന്യായമാണ്‌
ഭോഗാന്ധനായനരേന്ദ്രനെ കൈകേയി
തന്ത്രത്തില്‍പറ്റിച്ചതാണു
കേട്ടില്ലതൊന്നുമേ രാമന്‍
അവനച്‌ഛന്റെ വാക്കുകള്‍ മുഖ്യം
കാട്ടിലേക്കൊപ്പം പുറപ്പെട്ടിറങ്ങിയ
പത്‌നിയെ പേടിച്ച രാമന്‍
കൂടെപുറപ്പെട്ട ലക്ഷമണനോടും
തടസ്സം പറയാത്തരാമന്‍
തന്നെമോഹിച്ചടുത്തെത്തിയ പെണ്ണിനെ
കൂട്ടികൊടുത്തവന്‍ രാമന്‍
അനുവദിച്ചനിയനെ അവളുടെ മൂക്കും
മുലയുമറുക്കുവന്‍ രാമന്‍
നോവിച്ച്‌ മാനം കെടുത്തിയാപെണ്ണിന്റെ
ആങ്ങളകോപിഷ്‌ഠനായി
രാമന്റെ ഭാര്യയെ മോഷ്‌ടിച്ചുകൊണ്ടവന്‍
ലങ്കയിലേക്ക്‌പറന്നു
അന്യന്റെ ഭാര്യയെ മോഷ്‌ടിച്ചെടുത്തത്‌
തെറ്റെന്ന്‌ ചൊല്ലും ജനങ്ങള്‍
പറയുന്നു പെങ്ങള്‍ തന്‍ മെക്കട്ട്‌കേറിയാല്‍
ശിക്ഷക്കിളവില്ലയൊട്ടും
വ്രുക്ഷപിറകില്‍മറഞ്ഞുരാമന്‍
ബാലിയെ അമ്പെയ്‌ത്‌കൊന്നു

കാട്ടിലെവാനരന്മാരെ
സ്വന്തം കാര്യത്തിനായി ഒരുക്കി
ചെയ്‌ത കുറ്റത്തിനുമാപ്പ്‌
ലങ്കയില്‍ ചെന്ന്‌പറയാന്‍
വയ്യാഞ്ഞുരാമന്‍ അനേകം
ജീവന്‍ കുരുതികൊടുത്തു
തീയ്യില്‍ കുളിച്ച്‌ തെളീച്ചുസീത
ദേഹപരിശുദ്ധിപക്ഷെ
മണ്ണാന്റെ വാക്കുകള്‍കേട്ടു
രാമന്‍സീതയെ കാട്ടില്‍തള്ളി
ശംമ്പുകനെന്നശൂദന്റെ
തലയുമറുത്ത്‌ ശ്രീരാമന്‍
എല്ലാം പ്രജകള്‍ക്ക്‌ വേണ്ടി
എന്നൊരുപേരും പരത്തി
പിന്നിട്ടതില്‍പിന്നെ- ഇപ്പോള്‍
ഒന്നല്ല രണ്ടുയുഗങ്ങള്‍
എന്നിട്ടും ആ പേരുചൊല്ലി
പാവം ജനങ്ങള്‍ മരിപ്പൂ
ദൗത്യങ്ങളോരോന്നും രാമന്‍
സ്വന്തം പെരുമക്ക്‌ചെയ്‌തവയല്ലേ
അത്‌കൊണ്ട്‌ പാവം ജനങ്ങള്‍
ഇന്ത്യയില്‍നേടിയതെന്ത്‌?
ഉത്തരമുണ്ടോപറയൂ, രാമന്‍
പ്രജകള്‍ക്ക്‌ചെയ്‌തവയെന്തു?
ദൈവത്തിനോടില്ല ചോദ്യം
എന്നാണു ഉത്തരമെങ്കില്‍
സുധീര്‍പറയുന്നതൊന്നു
ഇനിയും വീഴട്ടെശവങ്ങള്‍ !!
റാം....റാം (രാമായണം കഥ, ഒരു കാവ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2015-08-03 09:17:07
ദൈവത്തെം രാമനേം  ഹിന്ദുക്കലെളേം   സൃഷ്ടിച്ച 
മനുഷ്യനോട് ചോദിക്കാചോദ്യം ?
ഋഷികളായി ചിലോരോക്കെ കാട്ടിൽ പോയിരുന്നിട്ടു 
കുത്തികുറിച്ച കഥകളാണെല്ലാം, 
വരുംതലമുറ വായിച്ചു പഠിക്കുവാനായിട്ടും
ജീവിത കുതന്ത്രങ്ങൾ ഗ്രഹിച്ചിടാനും.
കുടിലബുദ്ധിയാം മനുഷ്യരോ ഉടൻ തന്നെ 
രാമനേം സീതെയേം ദൈവമാക്കി 
മുക്കിനും മൂലയിലും ദൈവങ്ങൾ ഇരുന്നിട്ട് 
മനുഷ്യനെ കൊള്ളയടിക്കുന്നൂ.. മനുഷ്യനെ കൊള്ള ....
Anthappan 2015-08-03 12:25:00
I agree with the poet and the commentator Vidyaadharan. These are stories written by people to help the humankind. People must learn from the past mistake and follies and improve the present life. The God and seitan lives in our own heart. Respect and love our fellow beings despite their sexual orientation, color, creed, and race. Find out our potentials as individuals and tap into it. Heaven and hell is a myth. There is no such thing as God and Seitan. It is an illusion driven into your mind by the most crooked people in the world and their doctrines. Our forefathers have been trying hard to make us understand that we are spiritual beings with human experience and we belong to one tribe and that is human tribe. Most of the behaviors of Raman are the reflections of our own behavior. The God we created have all the good and bad characteristics of human beings. And, that is why in Christian Bible the God is characterized as jealous God, God with vengeance, and punishing God. The God we created does not give anything but takes away everything and make us fail. That is why many people don’t get their prayer answered. Instead of using our freedom of thinking and working hard, we spend our time in temples, churches, and mosque and waste the valuable time. We ultimately contend with by saying that everything is fate. You are the author of your own destiny. If you free yourself from the clutches of religion and think independently, I can assure you, that you are on the door step of Heaven on earth. “Never try to discourage thinking, for you are sure to succeed.” ― Bertrand Russell
നാരദർ 2015-08-04 07:01:09
അന്ത്രയോസിനെ കണ്ടില്ലല്ലോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക