Image

ബാഹുബലി 500 കോടി ക്ലബില്‍

Published on 03 August, 2015
 ബാഹുബലി 500 കോടി ക്ലബില്‍

ചെന്നൈ: എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുന്നു. ചിത്രം പുറത്തിറങ്ങി നാലാഴ്ച കഴിഞ്ഞപ്പോള്‍ 500 കോടി ക്ലബിലെത്തിയതായാണു പുതിയ വാര്‍ത്ത. ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ സിനിമ 500 കോടി ക്ലബില്‍ ഇടം പിടിക്കുന്നത്.

ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സ്ഥിതി പോയാല്‍ അമീര്‍ഖാന്റെ 'പികെ' നേടിയ കളക്ഷന്‍ റിക്കാര്‍ഡ് ബാഹുബലി തകര്‍ക്കാനാണു സാധ്യത. 754 കോടി രൂപയാണു പികെ നേടിയിരുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ബാഹുബലി തനിക്കു വലിയ പ്രചോദനമായെന്നും ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു ചുവടു മുന്നോട്ടു വയ്ക്കാന്‍ തയാറായെങ്കില്‍ മാത്രമേ ആകാശത്തോളം ഉയരാന്‍ കഴിയുകയുള്ളെന്നും ഷാരൂഖ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണു ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരേസമയം ചിത്രം പുറത്തിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക