പ്രമുഖ ബോളിവുഡ് താരം തബു വിവാഹിതയാകുന്നു. മുംബൈയിലെ പ്രമുഖ ബിസിനസ്
സ്ഥാപനത്തിന്റെ ഉടമയും തബുവിനെക്കാള്‍ പ്രായക്കുറവുമുള്ള ആളെയാണ് തബു
വിവാഹം കഴിക്കുന്നത്. തെലുങ്കിലെ ഒരു സൂപ്പര്‍താരവുമായുള്ള
പ്രണയത്തകര്‍ച്ചയ്ക്കു ശേഷം വിവാഹം വേണ്ട എന്ന നിലപാട് സ്വീകരിച്ച് ഇത്രയും
നാള്‍ കഴിഞ്ഞ തബു ഇപ്പോള്‍ വിവാഹിതയാകാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നേരത്തെ തബു
രഹസ്യമായി വിവാഹിതയായെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 1982ല്‍ ബസാര്‍
എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തബുവിന്റെ തുടക്കം. പിന്നീട് ബോളിവുഡില്‍
തിരക്കുള്ള നടിയായി. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍
അഭിനയിച്ചത് കന്നഡയിലാണ്. കണ്ടുകൊണ്ടേന്‍, കണ്ടുകൊണ്ടേന്‍, ഇരുവര്‍,
തായിന്‍ മാണിക്കോടി, ചിറൈസാലി എന്നീ തമിഴ് ചിത്രങ്ങളിലും തബു വേഷമിട്ടു.
മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും മികച്ച
ചിത്രങ്ങളിലൊന്നായ കാലാപാനിയില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു തബു.
പ്രിയന്റെ തന്നെ രാക്കിളിപ്പാട്ടിലും തബു ശ്രദ്ധേയമായ ഒരു വേഷം
ചെയ്തിരുന്നു. പിന്നീട് കവര്‍ സ്റ്റോറി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ
നായികയായും ഉറുമി എന്ന ചിത്രത്തില്‍ അതിഥി താരമായും അഭിനയിച്ചു.
ദൃശ്യത്തിന്റെ ഹിന്ദി# പതിപ്പില്‍ ആശ ശരത്തിന്റെ കഥാപാത്രത്തെ
അവതരിപ്പിച്ചതും തബുവാണ്. ഈ ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചതും
തബുവായിരുന്നു. മികച്ച നടക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയിട്ടുണ്ട്.