Image

പ്രേമം തമിഴിലേക്ക്; ജോര്‍ജാകാന്‍ ധനുഷും സൂര്യയും

Published on 06 August, 2015
പ്രേമം തമിഴിലേക്ക്; ജോര്‍ജാകാന്‍ ധനുഷും സൂര്യയും


മലയാളത്തിലെ ഹിറ്റ് സിനിമകള്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത് അടുത്തകാലത്ത് ട്രെന്‍ഡാണ്.  2014ലെ ബ്‌ളോക് ബസ്റ്ററായ 'ബാംഗ്ലൂര്‍ ഡേയ്‌സണ് അര്‍ജുന്‍ -ദിവ്യ 'മട്രും കാര്‍ത്തിക്' എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 

എന്നാല്‍, നിവിന്‍പോളിയുടെ ഹിറ്റ് ചിത്രമായ പ്രേമവും തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിവിന്‍ അനശ്വരമാക്കിയ ജോര്‍ജിനെ ഏറ്റെടുക്കാന്‍ മുന്നിട്ട് വന്നിരിക്കുന്നത് സൂര്യയും ധനുഷുമാണ്. 

അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാകും തമിഴിലും ചിത്രം ഒരുക്കുക. ഇരു നടന്മാരുമായും ചര്‍ച്ചകള്‍ കഴിഞ്ഞെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം തമിഴില്‍ നിര്‍മ്മിക്കുക. വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് സ്റ്റുഡിയോ ഗ്രീന്‍ ചുമതലക്കാര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക